റൂത്തിന്റെ ലോകം_ലാജോ ജോസ്
റൂത്തിന്റെ ലോകം_ലാജോ ജോസ് റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓർമ്മക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദർഭങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്വലമായ സൈക്കോളജിക്കൽ ത്രില്ലർ. വായനയിലേക്ക് കടക്കുമ്പോൾ നമ്മൾ കാണുന്നത്, രണ്ട് പേരുടെ ഡയറി കുറിപ്പുകൾ വായിക്കുന്ന രീതിയിൽ ആണ്. ഒരു അധ്യായം റൂത്ത് റൊണാൾഡ് അടുത്ത അദ്ധ്യായം റൊണാൾഡ് തോമസ്. "ഇത്രയും സ്നേഹം ലഭിക്കാൻ ഞാനെന്താണ് ചെയ്തിട്ടുള്ളത്? ഈ സ്നേഹത്തിന് ഞാൻ അർഹയാണോ? റൂത്ത് റൊണാൾഡ് തന്റെ ഭർത്താവിന്റെ സ്നേഹത്തെ കുറിച്ച ഓർക്കുമ്പോൾ തോന്നുന്ന വാചകങ്ങൾ കൊണ്ടാണ് കഥ ആരംഭിക്കുന്നത്. റൊണാൾഡ് തോമസ് pmt multi speciality hospital ജനറൽ സർജൻ ആയി ജോലി നോക്കുന്നു. ഇൻലോസ് ആരുമില്ലാത്ത ഏകമകൻ. മാതാപിതാക്കൾ മരിച്ചു. അനാഥായ റൂത്തിന്റെ തറവാട് നിർമ്മൽ ഓർഫനേജ് ചെങ്ങന്നൂർ. കുട്ടികൾ രണ്ടുപേർ റയാനും എമ്മയും. അഞ്ചാം ക്‌ളാസിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്നു. വീട്ടിലെ സഹായത്തിന് അശ്വിനിയാണ്. ടാക്സി ഓടിക്കുന്ന ഭാസ്‌ക്കരൻ ചേട്ടന്റെ മകൾ. അടുത്തിടെ നടന്ന ഒരു അപകടത്തെ തുടർന്ന്, റെട്രോഗ്രേഡ് അംനീഷ്യ റൂത്തിന്റെ ജീവിതത്തെ ആകെ ബാധിച്ചു.short term memory l...