അടയാളങ്ങൾ _ സേതു
പ്രിയംവദമേനോൻ എന്ന അമ്മയുടെയും നീതു എന്ന മകളുടെയും ജീവിതകഥയാണ് അടയാളങ്ങളിൽ സേതു വരച്ചിട്ടതെങ്കിലും, അതിലൂടെ പാർവ്വതിപുരം എന്ന സ്ഥലത്തു സംഭവിക്കുന്ന മുതലാളിത്ത അധിനിവേശങ്ങളുടെയും, ആധുനിക കോർപ്പറേറ്റ് യുഗത്തിൽ കമ്പിനികൾ കൊണ്ടുവരുന്ന യന്ത്രവത്കരണവും തൊഴിലാളി ചൂഷണവും പ്രതിപാദിക്കുന്നു. ഗോവയിൽ നടക്കുന്ന ബിസ്സിനെസ്സ് കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കാൻ വേണ്ടി പോവുന്ന പ്രിയംവദമേനോൻ. അവിടെ വച്ച് പേപ്പർ അവതരിപ്പിക്കുമ്പോൾ ഒരു പാർവ്വതിപുരത്തിന്റെ കഥ പറയുന്നുണ്ട്. മുനിയാണ്ടി എന്നയാൾ ഒരു എംജിആർ ആരാധകനായിരുന്നു. ഗ്രാമത്തിന്റെ നൈർമല്യത്തിന്റെ സമൃദ്ധിയുടെ വിളനിലമായിരുന്നു പാർവ്വതിപുരം. എന്നാൽ മുതലാളിത്ത അധിനിവേശത്തോടെ മീനാക്ഷിപാളയമായി ആ ഗ്രാമം മാറ്റപ്പെട്ടു. ചെട്ടിയാർമാർ സമൃദ്ധമായ കരിമ്പിൻ തോട്ടങ്ങൾ കണ്ടുകൊണ്ടാണ് പാർവ്വതിപുരത്തേക്ക് വരുന്നത്. പഞ്ചസാരഫാക്‌ടറിയുടെ ഉത്ഭവത്തോടെ വ്യവസായഗ്രാമം എന്ന നിലയിലേക്ക് ആ ഗ്രാമം മാറ്റപ്പെട്ടു. അതുവരെ അവിടുത്തെ ജനങ്ങൾക്ക് ഉണ്ടായിരുന്ന മനോഭാവത്തിൽ നിന്നും വിഭിന്നമായി എങ്ങനെയെങ്കിലും പഞ്ചസാരഫാക്ടറിയിൽ ജോലി ലഭിക്കണമെന്നായി. എന്നാ...