സഞ്ചാരിപ്രാവ് - കെ. രേഖ


സഞ്ചാരിപ്രാവ് - കെ. രേഖ

ഷാലമിസ്സും രാജയും കേന്ദ്ര കഥാപാത്രങ്ങൾ ആയി മാറിയ കഥ. വിനോദയാത്രയുടെ ഭാഗമായി കോളേജ് അധ്യാപികയെന്ന നിലയിൽ കുട്ടികളുമായി മറയൂർ എന്ന മലയോരഗ്രാമത്തേക്ക് വന്നതാണ് ഷാലമിസ്സ്. അവിടെ കാലങ്ങളായി ജീപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന രാജ എന്ന കഥാപാത്രം. ഏകാകിയായ അധ്യാപികയുടെ ജീവിതം കുട്ടികൾക്കും സഹപ്രവർത്തകർക്കും സൂപ്പർ സീനിയർസിനും എല്ലാം ഒരു കടംങ്കഥയാണ്. എന്തുകൊണ്ടാണ് ജീവിതത്തിൽ ഷാലമിസ്സ് ഒറ്റപ്പെട്ടതു എന്നുള്ളതിന് അവരുടേതായ സങ്കല്പിതകഥകൾ അനവധിയുണ്ട്. 

വൈകുന്നേരം ജലദോഷപ്പനി തുടങ്ങുന്നു എന്ന് കണ്ടപ്പോൾ തൊട്ടടുത്തുള്ള ചായക്കടയിൽ ചുക്ക് കാപ്പി കുടിക്കാനായി പോകുന്നതും. പിന്നീട് അവിടെ വച്ചു രാജിനെ കാണുകയും, തുടർന്ന് ആ മലയടിവാരത്തേക്കുള്ള രാജിൻ്റെ  വീട്ടിലേക്ക് സ്വന്തം ജീവിതകഥ  പറഞ്ഞു പോകുന്നതും. അവിടെ വച്ചു തൻ്റെ  കഥയുടെ പൂർണ്ണത നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്യുന്ന കഥാപാത്രം. പിരിഞ്ഞു പോകുമ്പോൾ, വായനക്കാർക്കും ഷാലയെ പോലെ രാജിനെയും തൻ്റെ  ഭാര്യ ഈശ്വരിയെയും റാണിയെയും മറക്കാനാവില്ല. 

കൂരിരുട്ടിൻ്റെ  കുഞ്ഞാലീല

ഒപ്പം മറ്റൊരു കഥയും രേഖ പറഞ്ഞു വെക്കുന്നുണ്ട്. 30 വയസ്സ് എത്തി നിൽക്കുന്ന മകളുടെ പിതൃത്വം തെളിയിക്കാനായി തിരുവന്തപുരത്തേക്ക് ട്രെയിനിൽ പോകുന്ന കുടുംബം. അതിൽ അമ്മയുടെയും മകളുടെയും നൊമ്പരം. അച്ഛന് വാർദ്ധക്യത്തിൽ എത്തിയപ്പോളാണ് തോന്നിയത് വെളുത്ത ഈ മകൾ തന്റെ തന്നെ ആണോ എന്ന് DNA കൊണ്ട് തെളിയിക്കണം. തന്റെ മകൾ ആണെങ്കിൽ മകന് വേണ്ടി കരുതി വെച്ചത് കൂടി കൊടുത്തു അവളെ സ്നേഹിക്കണം. നേരെ തിരിച്ചാണെങ്കിലോ? ആർക്കെങ്കിലും സ്വത്ത് ദാനം നൽകി ധർമ്മപുത്രൻ ആയി മരിക്കണം അയാൾക്ക്. മകൻ ബാംഗ്ലൂരിൽ പഠിക്കുന്ന സമയത് ഒരു അപകടത്തിൽ മരിച്ചു പോയിരുന്നു. 

Comments

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)