ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)
മട്ടാഞ്ചേരി പശ്ചാത്തലമായുള്ള പ്രവാസത്തിന്റെ കഥയാണിത്. ജനിച്ച നാടിനെ, പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നന്നേക്കുംമായി പിരിയേണ്ടിവരുന്ന അവസാന ജൂതനായ സോളമൻ ഹലേഗ്വാ അനുഭവിക്കുന്ന വ്യഥകാലും മട്ടാഞ്ചേരിയിലെ അവസാന ദിവസങ്ങളും ജൂത ത്തെരുവിലെ ക്രിസ്തുമസ് ആഘോഷങ്ങളും മറ്റു മനുഷ്യരുടെയും ജീവിതവും പറയുന്ന സുരേഷ് കുമാറിന്റെ നോവൽ. സോളമൻ ഹലേഗ്വാ അഥവാ സ്ലോമോ. അയാൾ വളർത്തുന്ന പന്ത്രണ്ട് പൂച്ചകളും മാർത്തയും ലാസറും തിമോരയും ഇളംപരിതിയും പിന്നെ കുറേ മനുഷ്യരും!
മട്ടാഞ്ചേരിക്കാർ ബഹുമാനപുരസ്കരം മുത്ത എന്ന് വിളിക്കുന്നു സ്ലോമോ, ലാസറിനും മാർത്തയ്ക്കും ആരായിരുന്നു ? ലാസർ സ്ലോമോയുടെ നിഴൽ ആവാൻ കൊതിച്ചു. എപ്പോഴും കൂടെ ഉണ്ടാവാൻ ശ്രമിച്ചു. ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടല്ല. അവരുടെ ജീവിതചര്യകൾ സ്ലോമോയും ജൂതപ്പുരയുമായി ബന്ധപ്പെട്ടു കിടന്നു. മക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇസ്രായേലിലേക്ക് പോകാൻ തയ്യാറാകുന്ന സ്ലോമോ, നേരിടേണ്ടിവരുന്ന മാനസികസംഘർഷങ്ങൾ അറുതിയില്ല.
From the Book
സ്ലോമോ തിമോരയെ കുറിച്ച് ആലോചിക്കുമ്പോൾ തോന്നുന്നത്. അവളുണ്ടായിരുന്നപ്പോൾ എല്ലാം എളുപ്പമായി തോന്നിയിരുന്നു. അളവും ചിട്ടയുമുണ്ടായിരുന്നു. ഇപ്പോൾ പക്ഷേ, എല്ലാറ്റിലേക്കുമുള്ള ദൂരംവല്ലാണ്ട് കൂടിപ്പോകുന്നു. എത്ര നടന്നാലും എത്തേണ്ടിടത്ത് എത്താൻ പറ്റുന്നില്ലാന്നൊരുതോന്നൽ.
Pg 30 ബാർബർ രാമൻ:- പാപങ്ങൾ നമ്മുടെ രോമങ്ങളിലാണ് അടിഞ്ഞുകൂടുക. അത് നീക്കം ചെയ്യു മ്പോൾ പാപങ്ങൾ നീങ്ങിശുദ്ധനായി മാറുമത്രേ. മുത്തയുടെ ചില തത്ത്വശാസ്ത്രങ്ങളാണ്.
യഹൂദര് കുട്ടികളെ വളർത്തുന്നതു കണ്ടു പഠിക്കണം... മാതളനാരങ്ങയ്ക്കുള്ളിലെ അല്ലികൾ മാതിരിയാണ് മക്കൾ. ഒരു ജനതയായി വളരാനുള്ള വിത്തുകൾ. ഓരോയുദ്ധവും കഴിഞ്ഞ് കരിഞ്ഞ മണ്ണ് ഒന്നാറുമ്പോൾ വിതുമ്പിക്കൊണ്ട് കരുതലോടെ വീണ്ടും ഗോതമ്പ് വിതയ്ക്കുന്നവനാണ് ജൂതൻ.
Pg93
പറയാനുണ്ടായിരുന്നത് പറയാൻ നിവൃത്തിയില്ലാതെ, അടക്കിപ്പിടിച്ച് ഒടുവിൽ മറഞ്ഞുപോയവരുടെ വേദനകളാണ്ഈ പുരയുടെ ചരിത്രം. എല്ലാ പുരയുടെയും ദേശത്തിന്റെയും കഥയും ഇങ്ങനെയൊക്കെത്തന്നെ. പറയാനുള്ളതപറയാതെ പോയവർ ആത്മാക്കളുടെ വയലുകളിലിരുന്ന് നമ്മളെ നോക്കു ന്നുണ്ട്.
ആത്മാവ് തിരിച്ച് ദൈവത്തിലേക്കും. തിരഞ്ഞെടുപ്പില്ലാത്ത ലോകത്തിലേക്ക് വരിക... മനസ്സ് തൃപ്തമായ നിലയിലാവും.
അപ്പോൾ കുഞ്ഞിനെപ്പോലെഉറങ്ങി ക്കൊള്ളും.”
നെഫെഷ്, ഭൗതികജീവിതത്തിൻ്റെ എഞ്ചിനാണത്.
റൂച്ച്, ഇമോഷണൽ സെൽഫാണ്.
നേഷാമ ഇന്റലക്‌ച്വൽ സെൽഫ്.
അടുത്തത് ചായ്, യുക്തിക്കപ്പുറത്തെ സെൽഫ്.
'യെചിദ, ദൈവത്തിലേക്കുള്ള മടങ്ങിപ്പോകലിന്റെ വഴി.
"ഒരു ശരീരത്തിൽ രണ്ടാത്മാക്കളുണ്ടെന്നറിയാമോ?”
"ആനിമൽ സോൾ. ഫിസിക്കൽ വേൾഡ് വെട്ടിപ്പിടിക്കലിനാണ് അത്. രണ്ടാമത്തേത്, ഡിവൈൻ സോൾ. എവിടെനിന്നാണ് വന്ന തെന്ന് സദാ അന്വേഷിച്ചു നടക്കുന്നത്. ഇതു രണ്ടും തമ്മിലുള്ള മത്സരത്തിന്റെയുംബന്ധത്തിൻ്റെയും തിരക്കഥയാണ് ജീവിതം.
രണ്ടാമത്തെ സോൾ ജയിക്കുമെന്ന് കാലേക്കൂട്ടി അറിഞ്ഞു കൊണ്ടുള്ള ഒരു കളി.
ഒറ്റയ്ക്കാവുക എന്നത് ഒരു ദിവസം പെട്ടെന്നങ്ങ് സംഭവിക്കുക യല്ല. ഒരു കാലക്രമമാണ്. മഹാരോഗങ്ങൾക്ക്ശരീരം കാണി ക്കുന്ന ചില ലക്ഷണങ്ങളില്ലേ... അതുപോലെ. കാരണങ്ങളൊ ന്നുമില്ലാതെ ഓരോന്നോരോന്നായിഅകന്നു മാറിപ്പോകും. വരും... തീർച്ചയായും തിരിച്ചു വരും എന്ന ഉറപ്പു തന്നിട്ടങ്ങു പോകും. പോകുന്ന പോക്കിന്തിരിഞ്ഞുനിന്ന് പ്രസാദാന്മകമായ ഒരു ചിരി കൂടി തന്നിട്ടു പറഞ്ഞുകളയും
pg 247
അടുത്തുണ്ടല്ലോ എപ്പോൾ വേണമെങ്കിലും ചോദിക്കാം എന്നു കരുതും. അടുത്തുണ്ടല്ലോ... എപ്പോൾവേണമെങ്കിലും കാണാ മല്ലോന്നു വിചാരിക്കും.
പക്ഷേ, പെട്ടെന്നാണ് കാര്യങ്ങൾ മാറുന്നത്. സമയമുണ്ടെന്ന് വിചാരിച്ചിരുന്ന് അത് പെട്ടെന്ന് അവസാനിച്ചുപോകും. ഒരു നിമിഷംകൊണ്ട് എല്ലാം മാറും. പറഞ്ഞു തീരും മുമ്പ് ഒരു മുനമ്പിൽ വന്നു നിൽക്കലാവും.
കേൾക്കുന്നത് മുത്തയുടെ ഗോവണിപ്പടികളുടെ ഒച്ചയാണ്.

Comments
Post a Comment