ആർ രാജശ്രീയുടെ ആത്രേയകം

 ആർ രാജശ്രീയുടെ ആത്രേയകം

ഒരു വിവാഹഘോഷയാത്രയാണ്. ദശാർണം ലക്ഷ്യമാക്കിയുള്ള യാത്രയാണ്. ആരംഭിച്ചിരിക്കുന്നത് ദ്രുപത് രാജാവിന്റെ പാഞ്ചാലത്തിൽ നിന്നുമാണ്. രാജപുത്രനായ നിരമിത്രന് ഇന്ന് വിവാഹ ദിവസമാണ് കൂടെ അവന്റെ കളിത്തോഴൻ വിശാഖനുമുണ്ട്. എന്നാൽ കാമ്പല്യത്തിൽ വിശ്രമിക്കുന്ന നേരത്ത്, വിശാഖനും രാജപുത്രൻ നിരമ്മിത്രനും ആത്രേയകം ലക്ഷ്യമാക്കി രഹസ്യത്തിൽ കടക്കാൻ ശ്രമിക്കുന്നു. സൈനിക ചുമതലയുള്ള വിപുലൻ എന്ന യോദ്ധാവ് ഈ നീക്കത്തെ തിരിച്ചറിയുകയും കയ്യോടെ പാഞ്ചാലത്തിന്റെ യുവരാജാവായ നിമിത്രനെ കണ്ടെത്തുന്നു. നിരമിത്രൻ ഒരു സ്ത്രൈണ യുവാവാണ്. താല്പര്യമില്ലാത്ത കല്യാണത്തിന് ആണ് രാജാവ് ഇവരെ ദശാർണംത്തിലേക്ക് അയക്കുന്നത്. ഔഷധങ്ങളുടെ കലവറയാണ് ആത്രേയകം. വിശാ കോട്ടപ്പറമ്പുകളും കുറ്റിക്കാടുകളും കുന്നുകളും നിറഞ്ഞ ആത്രേയകം പാഞ്ചാലത്തിലെ ഭാഗമാണ്. മൂന്ന് രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങൾ. അശ്വനദിയുടെ ഒരു കൈവഴിയും. അതിർത്തി ഗ്രാമമായതിനാൽ അസ്വസ്ഥതകളും കുറവായിരുന്നില്ല. നിരവധി അപരിചിതർ വരുന്ന ഒരു സ്ഥലം ആയിരുന്നു. തിട്ടപ്പെടുത്താനാവാത്ത തരത്തിൽ ഔഷധസസ്യങ്ങൾ മുളച്ചിരുന്ന ഒരു നാട്. അവിടെ വെച്ച് നിരമിത്രനെ മാത്രം കണ്ടുകിട്ടുന്നു. എന്നാൽ വിശാഖം എവിടെയാണെന്നതിനെ ഒന്നിനും വിപുലൻ മറുപടി നൽകുന്നില്ല. അല്ലെങ്കിലും സ്ത്രൈണ ഭാവമുള്ള നിരമിത്രന്റെ വാക്കുകൾക്ക് ആ രാജ്യത്ത് ഒരു പ്രാധാന്യവും ആരും കൽപ്പിച്ചിരുന്നില്ല.

വിശാഖിനെ കാണാത്തതിൽ നിരമിത്രന് വളരെയേറെ ദുഃഖം ഉണ്ടെങ്കിലും, അവരെ എളുപ്പത്തിൽ അവിടെ നിന്നും കൊണ്ടുപോകുവാൻ വിപുലനും പരിവാരങ്ങൾക്കും കഴിയുന്നുണ്ട്. ഹിരണ്യവർമാവിന്റെ ദശാത്തിലേക്ക് അവരെത്തിച്ചേരുന്നു. ആചാരപ്രകാരമുള്ള വിവാഹം അവിടെ നടക്കുന്നു. . തിരിച്ച് വീണ്ടും കാമ്പില്യത്തിലെ വിശ്രമ കേന്ദ്രത്തിലേക്ക്. അന്നു രാത്രി യുവരാജാവിന്റെ ദൗർബല്യം തിരിച്ചറിയുന്ന ദശാരാജകുമാരി വെളുപ്പിന് തന്നെ അവിടെ നിന്നും ആരോടും ഒന്നും പറയാതെ സ്വന്തം തോഴിമാരെയും കൂട്ടി കൂട്ടി യാത്രയാകുന്നു. വിപുലന് തടുക്കാൻ കഴിയുന്നതിനും മുൻപ് തന്നെ അവരുടെ തേര് കാമ്പല്യത്തിൽ നിന്നും പുറപ്പെട്ടിരുന്നു. നിരാശയോടെ മടങ്ങിയെത്തിയവർ രാജാവിന്റെ ക്രോധത്തിന് പാത്രമാവേണ്ടിവന്നു. പാഞ്ചാല രാജധാനിയിൽ ദശാർണരാജാവ് ഇനി എന്തായിരിക്കും തങ്ങളോട് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ചും ചർച്ചകൾ ആരംഭിക്കുകയായിരുന്നു. എന്നാൽ ഈ സങ്കടവും ദേഷ്യവും എല്ലാം നിരമിത്രന്റെ മേലെ ചാർത്തി, അവനെ അവിടെ നിന്നും പടികടത്തിവിടുകയാണ് ചെയ്യുന്നത്. രാജ്യഭ്രഷ്ട്ട് കൽപ്പിച്ച നിരമിത്രന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. ബോധരഹിതനായി വഴിയിൽ കിടന്നിരുന്ന അവനെ ചൂടകൻ എന്ന ചികിത്സകൻ ആത്രേയകത്തിലെലേക്ക് കൊണ്ടുവരുന്നു.

നിരമിത്രന്റെ മുൻപിൽ വെച്ച് അപഹാസിയായി തീർന്ന അമ്മ തമ്പുരാട്ടി ഉൾവലിഞ്ഞ് രാജകൊട്ടാരത്തിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. ഈ സമയം ദ്രുപദരാജാവ് തന്റെ ഇഷ്ട തോഴിയായ ഹരിണിയെ വിവാഹം ചെയ്തു. അവർക്ക് ഇരട്ടക്കുട്ടികൾ ഉണ്ടായി. ധൃഷ്ടദ്യുമ്നനും കൃഷ്ണയും. അവർ രാജാവിന്റെ എല്ലാവിധ സുഖസൗകര്യങ്ങളിലും ആർഭാടങ്ങളിലും മുഴുകി ജീവിച്ചു. അടുത്ത രാജാവ് പദവി അലങ്കരിക്കേണ്ട നിരമിത്രനാകട്ടെ പരിക്കുകളോടെ ആത്രേയകത്തി ഇഴുകി ചേരുന്നു. അവിടെ അയാൾക്ക് തുണയായി ചൂടകന്റെ കൊച്ചുമകൾ ഇള കടന്നുവരുന്നു. ശ്വേതകുടജാ വ്രണങ്ങൾ ഉണങ്ങാൻ പറ്റിയ ഏറ്റവും നല്ല മരുന്ന്. ഇളയുടെ കൈപ്പുണ്യം നിരമിത്രനെ ഊർജ്ജസ്വലനാക്കി മാറ്റുന്നു. ദശാർണരാജാവ് തന്റെ മകൾക്ക് ഏറ്റ അപമാനത്തിന് പ്രതികാരം ചെയ്യുന്നതിന് മുന്നോടിയായി, മകൾ പറഞ്ഞ കാര്യം സത്യമാണോ എന്ന് തിരിച്ചറിയാൻ ഒരു പരീക്ഷണവുമായി പാഞ്ചാലത്തിലേക്ക് എത്തുന്നു. തന്നോടും അമ്മയോടും ക്രൂരത കാട്ടിയ പാഞ്ചാലരാജ്യത്തോട് നിരമിത്രൻ തീർത്താൽ തീരാത്ത ദേഷ്യം ഉണ്ടെങ്കിലും പരീക്ഷ വിജയിക്കുക എന്നത് തന്റെ കർത്തവ്യമാണെന്ന് നിരമിത്രൻ തിരിച്ചറിയുകയും അതിനായി പാഞ്ചാലത്തിലേക്ക് വരികയും ചെയ്യുന്നു. അവിടെ പക്ഷേ ഇളയുടെയും ആത്രേയകത്തിലെ ഔഷധങ്ങളുടെ ഗുണനിലവാരത്തിലും നിരമിത്ര രാജാവ് പരീക്ഷ വിജയിക്കുന്നു. ഈ അവസരം മുതലെടുത്ത് ഭർത്താവിനെ ഹിരണ്യവർമ്മാവിനെ നാടുകടത്തി ദശാണം പിടിച്ചടക്കാൻ ശ്രമിക്കുന്നു. ചെയ്യാൻ പോകുന്ന നീതികേട് മുന്നേ തിരിച്ചറിയുന്ന നിരമിത്രൻ ഈ നീക്കത്തിന്റെ തടയിടാൻ എന്നോണം പരീക്ഷ വിജയിച്ച താനാണ് ആ രാജ്യത്തിന്റെ യഥാർത്ഥ അവകാശി എന്ന് മഹാരാജനോട് പറയുന്നു.

ഈ പ്രവർത്തികളിൽ ഒന്നും ധൃഷ്ടദ്യുമ്നൻ താല്പര്യപ്പെടുന്നില്ല. തരം കിട്ടിയാൽ അടുത്ത അവകാശിയായ നിരമിത്രനെ വകവരുത്തുവാൻ ആണ് അവന്റെ നീക്കം. തന്റെ സ്ഥാനത്തിന് കോട്ടം തട്ടുമോ എന്നുപോലും അവന് ഭയക്കുന്നു. എന്നാൽ അധികാരമോഹങ്ങളിൽ ഒന്നും താല്പര്യമില്ലാതിരുന്ന നിരമിത്രൻ, തനിക്ക് അഭയം നൽകിയ കൈവിട്ടുപോകും എന്ന് കരുതി ഉണ്ടായിരുന്ന ആയുധപരിശീലകരെ കൂട്ടിച്ചേർത്ത് ഒരു സൈന്യത്തെ രൂപപ്പെടുത്തുന്നു. ഹസ്തിനപുരം എന്ന രാജ്യമായിരുന്നു പാഞ്ചാലത്തിന്റെയും ശത്രു. ദ്രോണരുടെ ഹസ്തിനപുരം. ദ്രോണരുടെ ശിഷ്യനായ അർജുനൻ മുന്നേ നടന്ന യുദ്ധത്തിൽ പാഞ്ചാലത്തെ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ അർജുനനെയാണ് ധൃഷ്ടദ്യുമ്നൻ ഏകചക്രയിലേക്ക് പോയി കാണുന്നതും അവിടെവെച്ച് തന്റെ സഹോദരി കൃഷ്ണയുമായിട്ടുള്ള മാംഗല്യം ഉറപ്പിക്കുന്നതും. കുന്തിയുടെ അഞ്ച് മക്കളാണ് യുധിഷ്ടരൻ, അർജുനൻ, സഹദേവൻ, നകുലൻ, ഭീമൻ. ഏകചക്രയിലേക്ക് പലായനം ചെയ്തതിൽ പിന്നെ മക്കൾ അഞ്ച് പേരും ചേർന്ന് ഭിക്ഷ യാചിച്ച് കഴിഞ്ഞുപോന്നിരുന്നത്. ആഘോഷപൂർവ്വമായ മംഗല്യശേഷം വീട്ടിലെത്തുന്ന അർജുനൻ കൃഷ്ണയെ അമ്മയ്ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി പുറത്തുനിന്നു തന്നെ ഇന്ന് നല്ലൊരു സമ്മാനം ഞങ്ങൾക്ക് ലഭിച്ചു എന്ന് വിളിച്ചറിയിക്കും. കാഴ്ചശക്തിയില്ലാത്ത കുന്തി ദേവി പങ്കിട്ടെടുത്തോളാൻ മക്കളോട് പറയുന്നു. കൃഷ്ണ അഞ്ചുപേരും ഭാര്യയായി സ്വീകരിക്കും.

പലവിധ കാരണങ്ങളാൽ രാജ്യങ്ങൾ തമ്മിൽ യുദ്ധം സംജാതമാകുന്നു. ധൃഷ്ടദ്യുമ്നൻ ഇതെല്ലാം കണക്കുകൂട്ടികൊണ്ടാണ് പഞ്ചപാണ്ഡവരെ കൂടെ നിർത്തുന്നത് . എന്നാൽ കർണന്റെ പടയോട് മുട്ടിനിൽക്കാൻ കഴിയില്ലെന്ന് സത്യം തിരിച്ചറിയുന്നു. ദ്വാരകയിലെ കൃഷ്ണനോട് ചേർന്ന് ചതിയിലൂടെ രാജ്യം കൈക്കലാക്കുവാൻ അർജുനനോടൊപ്പം യുദ്ധത്തിനായി ഇറങ്ങുന്നു. തുടർന്ന് മഹാഭാരത കഥയിലെ അവസാനം എന്നതുപോലെ പരിണമിക്കുന്നു. യുദ്ധം ഒരിക്കലും ശുഭമായി കലാശിക്കില്ലല്ലോ. ഈരാവാൻ, അശ്വസേനൻ, ഘടോൽകചൻ, ഹിരണ്യവർമ്മാവ്, വീര സ്വർഗത്തെക്കുറിച്ച് പാപങ്ങളെ കുറിച്ചും അറിയില്ല. എന്നാൽ ഇവരെല്ലാം ഈ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. മുഖമായ ദശാണ്ണ രാജധാനിയിൽ ദുർബലമായ നിഴൽപോലെ ഇരിക്കുന്ന തന്റെ രാജ്ഞിയേ നിരമിത്രൻ ഓർക്കുന്നുണ്ട്.

ജനമേജയന്റെ കഥയോടു കൂടിയാണ് നാന്ദി കുറിക്കുന്നത്. ഭയന്ന് ജീവിക്കാൻ ശാപം കിട്ടിയ അയാൾക്ക് തുറക്കുന്ന വാതിലുകളും ജാലകങ്ങളും ഭയം പ്രതികരിക്കുന്ന തുരുത്തുകളായി. വാക്കുകളെ ഭയന്ന് അധികനേരവും മൗനത്തിൽ ഒളിച്ചു. അവിശ്വാസത്തെ ഭയന്ന് വിശ്വസിക്കാതായി. നഷ്ടപ്പെടും എന്ന ഭീതി കൊണ്ട് ഒന്നിനെയും ചേർത്തുപിടിക്കാൻ ആവാതെ അയാൾ വലഞ്ഞു. പിന്നീടവിടെ ഉണ്ടായിരുന്നവരെല്ലാവരെയും പുണ്യം തേടിയെത്തിയവരെയും പതിയെ പതിയെ അതേ ഭയത്തിന്റെ തടവുകാരായി.

Comments

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)