അടയാളങ്ങൾ _ സേതു


പ്രിയംവദമേനോൻ എന്ന അമ്മയുടെയും നീതു എന്ന മകളുടെയും ജീവിതകഥയാണ് അടയാളങ്ങളിൽ സേതു വരച്ചിട്ടതെങ്കിലും, അതിലൂടെ പാർവ്വതിപുരം എന്ന സ്ഥലത്തു സംഭവിക്കുന്ന മുതലാളിത്ത അധിനിവേശങ്ങളുടെയും, ആധുനിക 
കോർപ്പറേറ്റ് യുഗത്തിൽ  കമ്പിനികൾ കൊണ്ടുവരുന്ന യന്ത്രവത്കരണവും തൊഴിലാളി ചൂഷണവും പ്രതിപാദിക്കുന്നു. ഗോവയിൽ നടക്കുന്ന ബിസ്സിനെസ്സ് കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കാൻ വേണ്ടി പോവുന്ന പ്രിയംവദമേനോൻ. അവിടെ വച്ച്  പേപ്പർ അവതരിപ്പിക്കുമ്പോൾ ഒരു പാർവ്വതിപുരത്തിന്റെ കഥ പറയുന്നുണ്ട്. മുനിയാണ്ടി എന്നയാൾ ഒരു എംജിആർ ആരാധകനായിരുന്നു. ഗ്രാമത്തിന്റെ നൈർമല്യത്തിന്റെ സമൃദ്ധിയുടെ വിളനിലമായിരുന്നു പാർവ്വതിപുരം. എന്നാൽ മുതലാളിത്ത അധിനിവേശത്തോടെ മീനാക്ഷിപാളയമായി ആ ഗ്രാമം മാറ്റപ്പെട്ടു.      ചെട്ടിയാർമാർ സമൃദ്ധമായ കരിമ്പിൻ തോട്ടങ്ങൾ കണ്ടുകൊണ്ടാണ് പാർവ്വതിപുരത്തേക്ക് വരുന്നത്. പഞ്ചസാരഫാക്‌ടറിയുടെ ഉത്ഭവത്തോടെ വ്യവസായഗ്രാമം എന്ന നിലയിലേക്ക് ആ ഗ്രാമം മാറ്റപ്പെട്ടു. അതുവരെ അവിടുത്തെ ജനങ്ങൾക്ക് ഉണ്ടായിരുന്ന മനോഭാവത്തിൽ നിന്നും വിഭിന്നമായി എങ്ങനെയെങ്കിലും പഞ്ചസാരഫാക്ടറിയിൽ ജോലി ലഭിക്കണമെന്നായി. എന്നാൽ അവിടെ ജോലി ചെയ്തിരുന്ന അൻപത്തിയൊമ്പതാമത്തെ വയസ്സ് തികയുന്നവർ മരണപ്പെടുന്നത് ദുരൂഹമായി തുടരുന്നു. തുടർന്നു ആശ്രിതർക്ക് ജോലി നൽകുന്നുണ്ട്. നിവേദിത എന്ന പേർസണൽ ഓഫീസർക്ക് ഈ സംശയം ആദ്യം ഉടലെടുക്കുന്നു എങ്കിലും അവിടെത്തെ ജനങ്ങളും കമ്പനിയും അതൊന്നും മുഖവിലക്കെടുക്കുന്നില്ല. 
    യഥാർത്ഥത്തിൽ ജീവിക്കുന്ന കഥാപാത്രമാണെന്ന് പ്രിയംവദ അറിയുന്നതോടുകൂടി വായനക്കാരിൽ ഉദ്ദേഗനിമിഷങ്ങൾ സമ്മാനിക്കുകയാണ്. രേവതി(നിവേദിത) ഒരിക്കൽ പറയുന്നുണ്ട്: “മീനാക്ഷിപ്പാളയത്തെ രാത്രികാലങ്ങളിലെ തണുപ്പിന് എല്ലുകളുടെ ഉള്ളിലേക്കുവരെ തുളച്ചുകയറാനുള്ള മൂർച്ചയുണ്ടായിരുന്നു. അതുപോലെ ഇടയ്ക്കിടയ്ക്ക് പെയ്യുന്ന ചാറ്റൽമഴയും കാറ്റാടി മരങ്ങൾക്കിടയിലുള്ള മൂളിക്കൊണ്ട് വരുന്ന കോടിക്കാറ്റും...”
‘...എന്നാലും തീരെ വിശദീകരിക്കാനാവാത്ത, നമ്മെയൊക്കെവല്ലാതെ അലട്ടാൻ കെല്പുള്ള എന്തൊക്കെയോ അവിടെ മറഞ്ഞുകിടപ്പുണ്ടെന്ന് ആദ്യമേ തോന്നിയിരുന്നു...’
തീർത്തും വിചിത്രമായ ഒരു പ്രദേശമായി മീനാക്ഷിപ്പാളയം വായനയുടെ മുഹൂർത്തങ്ങളിലേക്ക് നമ്മെ ഭീതിപ്പെടുത്തുന്നു. ഫാക്ടറിക്കെട്ടിടങ്ങളും കോമ്പൗണ്ടുമൊക്കെ ആർക്കും പിടിതരാത്ത ഏതോ ഇരുണ്ട ശക്തികളുടെ സ്വാധീനവലയത്തിലെന്നതുപോലെ. മരിച്ചുപോയവരുടെ ആത്മാക്കളെപ്പറ്റിയുള്ള സാധാരണ കെട്ടുകഥകൾക്കുമപ്പുറം നമ്മെ കീഴ്പ്പെടുത്തുന്ന എന്തൊക്കെയോ, ഓരോ അവയവത്തിനും തിരിച്ചറിയാവുന്ന ഓരോതരം സമ്മർദ്ദങ്ങൾ.
മീനാക്ഷിപ്പാളയം പേരുകൊണ്ട് സ്ത്രീസ്മൃതിയുണർത്തുമ്പോഴും ആ പ്രദേശത്തിന്റെ അകംലോകത്ത് തുടിച്ചുണരുന്നത് കാരുണ്യമറ്റ പുരുഷപ്രകൃതിയാണ്. എല്ലാം അമർത്തി കീഴ്പ്പെടുത്തുന്ന പ്രാകൃതമായ ആക്രമണോത്സുകത നിറഞ്ഞ പുരുഷപ്രഭാവം. എല്ലു തുളച്ചിറങ്ങുന്ന തണുപ്പും ചാറ്റൽമഴയും ഈ പ്രാകൃതഭാവത്തിന് ഇമ്പമണയ്ക്കുന്ന വരണ്ട ഈണങ്ങളാണ്.
മണ്ണിനെയും പ്രകൃതിയെയുമൊക്കെ സ്ത്രീസാന്നിദ്ധ്യത്തിന്റെ  കാരുണ്യമായിക്കരുതിപ്പോരാറുള്ള ഭാരതീയ സങ്കല്പത്തിന് വിരുദ്ധമായ പുരുഷപ്രഭാവം രേവതിക്ക് വല്ലാത്തൊരു അലട്ടലായിത്തീരുകയാണ്. അവൾ ഇങ്ങനെ തുടരുന്നു:
“ആ പ്രാചീനമായ പുരുഷപ്രഭാവത്തിന് മുന്നിൽ കീഴടങ്ങാതെ നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് തിരിച്ചറിയാൻ അധികം നാളുകളെടുത്തില്ല.”
സേതു തന്റെ നോവലുകളിൽ വരഞ്ഞിടാറുള്ള  സ്ഥലനിർമ്മിതികളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് മീനാക്ഷിപ്പാളയം. നമ്മുടെ കാലഘട്ടത്തിലെ തീവ്രമായ ആൺകോയ്മപോലെ സ്ഫോടനാത്മകമായ ഒന്നിനെ അന്തർവഹിച്ചു നിൽക്കുകയാണ് മീനാക്ഷിപ്പാളയം.

Comments

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)