പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ
പ്രാർത്ഥന എന്നത് ദൈവത്തിലേക്ക് അടുക്കാനുതകുന്ന മതാനുഷഠാന രീതിയാണ്. ഏകമായോ കൂട്ടമായോ ഏകാന്തതയിലോ പൊതുസ്ഥലത്തോ അവ നാം അനുഷ്ഠിക്കുന്നു. ആത്യന്തികമായി രണ്ടു തരത്തിലുള്ള പ്രാർത്ഥനയാണ് ഉള്ളത്. നന്ദിപറച്ചിലും. മോശം ജീവിതഅവസ്ഥയിൽ അകപ്പെടുമ്പോൾ സഹായാഭ്യർത്ഥനയുമാണ് അത് . 'പ്രിയർ' എന്ന പുരാതന ഫ്രഞ്ച് വാക്കിൽ നിന്നുമാണ് പ്രാർത്ഥന വന്നത്. 'ചോദിക്കുക' എന്നതാണ് അതിന്റെ അർത്ഥം. പല മതസ്ഥരും വ്യത്യസ്തരീതിയിൽ പ്രാർത്ഥന നടത്തുന്നു. ഇന്നത്തെ ഏറ്റവും പ്രധാനമായ ചർച്ച ഈ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ സാധിച്ച് കിട്ടുമോ? എന്നുള്ളതാണ്. പരമ്പരാഗതമായ മരുന്നുകൾ തോറ്റയിടത്ത് രോഗാതുരമായ ആളുകളെ പ്രാർത്ഥന സുഖപ്പെടുത്തിയിട്ടുണ്ട്. തീർച്ചയാണത്. ഫാർമസ്യുട്ടിക്കൽ കമ്പനികൾ തങ്ങളുടെ പുതിയ മരുന്നുകൾ പരിചയപ്പെടുത്തുമ്പോൾ ഒരു ട്രയൽ റൺ നടത്താറുണ്ട്. എത്രത്തോളം ഈ മരുന്ന് കൊണ്ട് ആളുകൾ സുഖപ്പെടുത്തുന്നു എന്ന് നോക്കാനാണ ത് . ഉദാഹരണത്തിന്, പ്രമേഹത്തിനുള്ള മരുന്ന് ഉണ്ടാക്കുന്ന കമ്പനി രോഗികളായ 400 പേരെ തിരഞ്ഞെടുക്കുന്നു. 200 പേരുടെ വിഭാഗമായി തിരിക്കുന്നു. ആദ്യത്തെ 200 പേർക്ക് ഗുളിക രൂപത്തിൽ യഥാർത്ഥ മരുന്ന് കൊടുക്കുന...

Comments
Post a Comment