റൂത്തിന്റെ ലോകം_ലാജോ ജോസ്

 റൂത്തിന്റെ ലോകം_ലാജോ ജോസ് 

റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓർമ്മക്കും മറവിക്കുമിടയിലെ അനേകം ദുരൂഹസന്ദർഭങ്ങളുടെ ചുരുളഴിക്കുന്ന ആവേശോജ്വലമായ സൈക്കോളജിക്കൽ ത്രില്ലർ.


വായനയിലേക്ക് കടക്കുമ്പോൾ നമ്മൾ കാണുന്നത്, രണ്ട് പേരുടെ ഡയറി കുറിപ്പുകൾ വായിക്കുന്ന രീതിയിൽ ആണ്. ഒരു അധ്യായം റൂത്ത് റൊണാൾഡ്‌ അടുത്ത അദ്ധ്യായം റൊണാൾഡ്‌ തോമസ്. "ഇത്രയും സ്നേഹം ലഭിക്കാൻ ഞാനെന്താണ് ചെയ്തിട്ടുള്ളത്? ഈ സ്നേഹത്തിന് ഞാൻ അർഹയാണോ? റൂത്ത് റൊണാൾഡ്‌ തന്റെ ഭർത്താവിന്റെ സ്നേഹത്തെ കുറിച്ച ഓർക്കുമ്പോൾ തോന്നുന്ന വാചകങ്ങൾ കൊണ്ടാണ് കഥ ആരംഭിക്കുന്നത്. റൊണാൾഡ്‌ തോമസ് pmt multi speciality hospital ജനറൽ സർജൻ ആയി ജോലി നോക്കുന്നു. ഇൻലോസ് ആരുമില്ലാത്ത ഏകമകൻ. മാതാപിതാക്കൾ മരിച്ചു. അനാഥായ റൂത്തിന്റെ തറവാട് നിർമ്മൽ ഓർഫനേജ്‌ ചെങ്ങന്നൂർ. കുട്ടികൾ രണ്ടുപേർ  റയാനും എമ്മയും. അഞ്ചാം ക്‌ളാസിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്നു. വീട്ടിലെ സഹായത്തിന് അശ്വിനിയാണ്. ടാക്സി ഓടിക്കുന്ന ഭാസ്‌ക്കരൻ ചേട്ടന്റെ മകൾ. അടുത്തിടെ നടന്ന ഒരു അപകടത്തെ തുടർന്ന്, റെട്രോഗ്രേഡ് അംനീഷ്യ റൂത്തിന്റെ ജീവിതത്തെ ആകെ ബാധിച്ചു.short term memory loss കൂടെ ആയത് കൂടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് വെക്കുന്ന voice recordings ഉം പിന്നെ diary-ൽ കുറിക്കുന്ന കുറിപ്പുകളുമാണ് ഏക ആശ്രയം. സ്വന്തം ഭർതതാവിനെ വരെ തിരിച്ചറിയാൻ കഴിയാതെ പോകുന്നത് ചില സമയത്ത് മാനസികമായി തന്നെ തകർക്കുന്നത് റൂത്ത് മനസ്സിലാക്കിയിട്ടുണ്ട്. 

ഈ മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷ നേടാൻ റൂത്തിന് കുട്ടികളെ കുറിച്ചുള്ള ചിന്തകളും പിന്നെ ചിത്ര വരകളുമാണ്. റൊണാൾഡ്‌ തോമസിനു സ്വന്തായിട്ട് ഒരു ഫാം ഹൗസ് ഉണ്ട്.  റൂത്തിനു അവിടേക്ക് പോകാൻ തന്നെ ഇഷ്ടമില്ല. സൂര്യപ്രകാശം നിലത്തെത്താൻ വിസമ്മതിക്കുന്ന ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മഹാഗണി മരങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ഫാം ഹൗസിനു ചുറ്റും. കാവലിനായി രാക്ഷസൻ പട്ടികൾ. പന്നി ഫാം ആണ്‌. തമ്പിയും ഭാര്യ മേരിയുമായിരുന്നു അതിന്റെ ചുമതല.  റൂത്തിനു ആ സ്ഥലത്തെക്കുറിച്ചു കേൾക്കുമ്പോൾ തന്നെ തലവേദന മൂത്ത് അലറി കരയുന്നത് കാണാം.ബാംഗ്ലൂർ പോലത്തെ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങൾ സുരക്ഷിതമായി കഴിയുന്നതിനായി അവർ സെകുരിറ്റി സിസ്റ്റം വെക്കുവാൻ റൂത്ത് ആവശ്യപ്പെടുന്നുണ്ട്. അവളുടെ ഓർമ്മ പിശകിന് നല്ലതായിരിക്കും എന്ന ആശമായാണ് റൊണാൾഡിനു തോന്നിയത്. പക്ഷെ റൂത്തിന് ആ ഇടയ്ക് കണ്ട വാർത്തകളിൽ  നിന്ന് തങ്ങളും സുരക്ഷിതരല്ല എന്ന തോന്നൽ ആയിരുന്നു. 

പക്ഷെ ഒരു ദിവസം രാത്രി താൻ എന്താണോ സംഭവിക്കരുത് എന്ന് ആഗ്രഹിച്ചത് അത് നടന്നു. തന്റെ വീട്ടിൽ ആരോ മൂന്നു പേർ അതിക്രമിച്ച് കടക്കുകയും മോക്ഷണം നടത്തി റൂത്തിനെയും  റൊണാൾഡിനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ബോധരഹിതയായ റൂത്ത് പിന്നീട് ഹോസ്പിറ്റലിൽ ഉണരുമ്പോൾ ഭർത്താവ് തന്റെ അരികിൽ ഉണ്ടായിരുന്നു. വണ്ടിയൊരു ആക്സിഡന്റിൽ പെട്ടു എന്ന കളവാണ് റൊണാൾഡ്‌ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞത്. ചില സമയങ്ങളിൽ റൂത്തിന്റെ ഈ ഷോർട്ട് ടെം മെമ്മറി ലോസ് അനുഗ്രഹമാകാറുണ്ട്.

കാർ ആക്സിഡന്റിന്റെ പരിക്കുകളൊക്ക ഭേദപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്തതാണ് ടിവിയിൽ വാർത്ത റൂത്തിന്റെ ശ്രദ്ധയിൽ പ്പെടുന്നത്. ഛായ ഹെഗ്‌ഡേ എന്ന 20 വയസ്സുകാരിയെ കഴിഞ്ഞ ഒരാഴ്ചയായി കാണ്മാനില്ല. എബിസി പബ്ബിൽ പോയിരുന്ന ഛായയെ വീട്ടിൽ നിന്നും അൽപ്പം ദൂരെ ഡ്രോപ്പ് ചെയ്തു എന്നാണ് കൂട്ടുകാരുടെ മൊഴി. അതിനുശേഷം ഛായയെ ആരും കണ്ടിട്ടില്ല. വാർത്തയിലെ ഛായ ഹെഗ്‌ഡെയുടെ മുഖം നല്ല പരിചയം റൂത്തിന് തോന്നുന്നു. എത്ര ഓർക്കാൻ ശ്രമിച്ചിട്ടും ഒന്നും റൂത്തിന്റെ മനസ്സിലേക്ക് വരുന്നുണ്ടായിരുന്നില്ല. അവ്യക്തമായ ചില ഓർമ്മകൾ അവൾ അശ്വിനിയുമായി പങ്കിട്ടു. കാറിൽ യാത്ര ചെയ്യുമ്പോൾ, പോലീസ് തങ്ങളോട് ഈ ഛായയുടെ ഫോട്ടോ കാണിച്ചു തന്നിരുന്നു എന്ന് അശ്വിനി ആശ്വസിപ്പിച്ചു. പിറ്റേന്ന് തങ്ങളുടെ വീടിന്റെ അടുത്തുള്ള വർത്തൂർ കായലിൽ മൂന്ന് ചെറുപ്പക്കാരുടെ അജ്ഞാതശവങ്ങൾ പോലീസ്  കണ്ടെടുത്തു.  ഈ വാർത്ത റൂത്തിനെ ഞെട്ടിച്ചത് ആ ഫോട്ടോയിൽ റോണിച്ചായൻ വാങ്ങി തന്ന ബ്രെസ്‌ലെറ്റ്‌  ഉണ്ടായിരുന്നു. RR എന്ന അതിൽ മുദ്രണം ചെയ്തിരുന്നു. പിന്നീട് പോലീസ് അവരുടെ വീട്ടിലേക്ക് തേടി എത്തുന്നു. എച്. സി. റെഡ്ഢി IPS, ACP; വർത്തുർ എസ് ഐ കാർത്തിക് ബാബു, ക്രിമിനൽ സൈക്കോളജിസ്റ്റ് മീര യശോദര. ബാംഗളൂർ നടക്കുന്ന 22 മത്തെ തിരോധാനക്കേസ്സായിരുന്നു ഛായയുടേത്. 

ഓർമ്മപിശകുള്ള റൂത്ത് എന്തിനാണ് ഛായയുടെ വീടിന്റെ പരിസരത്ത് പോയത് എന്ന് അനേഷിച്ചാണ് പോലീസ് അവരുടെ വീട്ടിലേക്ക് എത്തിയത്. CCTV റൂത്തിന്റെ മുഖം പതിഞ്ഞിരുന്നു. ആ അന്വേഷണം തുടർന്ന് സങ്കീർണതയിലേക്ക്  വായനക്കാരെ കൊണ്ട് ചെന്നെത്തിക്കുന്നു. റൂത്തിന്റെ തോന്നൽ  ആണെന്നും തങ്ങൾക്ക് യഥാർത്ഥത്തിൽ കുട്ടികൾ ഇല്ലെന്നും  റൂത്തിന്റെ ഡോക്ടറുടെ നിർദേശപ്രകാരം സത്യം അവളിൽ നിന്ന് മറച്ചു വെക്കുന്നതാണെന്നും റൊണാൾഡ്‌ പൊലീസിനോട് വെളിപ്പെടുത്തുന്നു. റൂത്തിന് ഇച്ചായൻ നൽകിയ ബ്രെസ്ലെറ്റ് അത്രയും പ്രധാനപ്പെട്ടതായത് കൊണ്ട് അവൾ അതേന്വേഷിച്ചു പോകുന്നു. എന്നാൽ ചില സത്യങ്ങൾ ആഹ് സമയങ്ങളിൽ റൂത്ത് തിരിച്ചറിയുന്നു. തന്റെ ഭർത്താവ് റൊണാൾഡ്‌ ആണ് ആഹ് മൂന്ന് പേരെ കൊന്നു കായലിൽ എറിഞ്ഞത്. അതിനെല്ലാം റൂത്ത് സഹായിച്ചിരുന്നു എന്നും അവളെ ബോധ്യപ്പെടുത്തുന്നു. തുടർന്ന് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മീര യശോധര തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ സൗപർണിക മെന്റൽ ഹെൽത്ത് സെന്ററിലേക്ക് റൂത്തിനെ എത്തിക്കുന്നു. ആദ്യം റൊണാൾഡ്‌ എതിർക്കുന്നുണ്ടെങ്കിലും പിന്നീട് സമ്മതിക്കുന്നു.

റൂത്തിലാത്ത സമയങ്ങളിൽ മാത്രമല്ല റൊണാൾഡിനു ഫാം ഹൗസിനോട് വല്ലാത്തൊരു അടുപ്പമുണ്ട്. അവിടെ ഇരിക്കുമ്പോൾ തന്റെ വല്യപ്പച്ചനായ മാടത്താനി പുത്തൻപുരയിൽ ഇട്ടി മകൻ ദേവസ്യയെ ഓർമ്മ വരും. ചെറുപ്പകാലത്ത് തന്റെ ഹീറോ ആയിരുന്നു വല്യപ്പച്ചൻ. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ വല്യപ്പച്ചന്റെ കൂടെ നായാട്ടിനു പോവുമായിരുന്നു റൊണാൾഡ്‌. വല്യപ്പച്ചന്റെ സഹായി വറീത് ഉണ്ടാവും ഒപ്പം. കൂടെ സഹവസിച്ച് വല്യപ്പച്ചന്റെ എല്ലാ കൊള്ളരുതായ്മകളും കണ്ടു. റൊണാൾഡിന്റെ ചെറുപ്പത്തിൽ തന്നെ വല്യപ്പച്ചൻ തന്റെ ഉള്ളിൽ ഒരു രാജകീയ പരിവേഷം സൃഷ്ടിച്ചിരിക്കുന്നു. ചെറുമിപെണുങ്ങളെ ബലാത്സംഗം ചെയ്യുന്നതും അവരെ കൊന്നു തുണ്ടം തുണ്ടമായി വെട്ടി പന്നികൾക്ക് തീറ്റയായി വിളമ്പുന്നതും എല്ലാം അവനെ ഒരു ഒബ്സെഷൻ സ്റ്റേജിലേക്ക് കൊണ്ട് ചെന്നിരുന്നു. ഒരുതരത്തിൽ റൊണാൾഡ്‌ വല്യപ്പച്ചൻ ആയി മാറുകയായിരുന്നു. 

സൗപർണികയിൽ സൗന്ദര്യയും ഭർത്താവ് ഗോപകുമാറുമായിരുന്നു നടത്തിപ്പുകാർ. EMDR (Eye Movement Desensitisation  and Reprocessing ) എന്ന ചികിത്സക്ക് ശേഷം വീട്ടിൽ എത്തുന്ന റൂത്ത് മറ്റൊരു വാർത്ത കേട്ട് ഞെട്ടുന്നു. മീര യശോദരയെ കാണാൻ ഇല്ല. തുടർന്ന് തങ്ങളുടെ CCTV  ദൃശ്യങ്ങൾ ചെക്ക് ചെയ്തപ്പോൾ കാര്യങ്ങൾ ഏകദേശം മനസ്സിലായി. ആരോ തന്റെ ഫോണിൽ നിന്നും ഫോട്ടോസും വോയിസ് ക്ലിപ്പുകളും മനപ്പൂർവ്വം ഡിലീറ്റ് ചെയുന്നുണ്ട്. അതുകൊണ്ട് റൂത്ത് ചില കുറിപ്പുകൾ തന്റെ ബെഡിന്റെ അടിയിലും സൂക്ഷിച്ചിരുന്നു. ഇതെല്ലം ഇച്ചായനെ കണ്ടു സംശയനിവാരണം നടത്തണം. അതിനായി ഇഷ്ടമില്ലെങ്കിലും അവർ ഫാർമിലേക്ക് പോകുന്നു. അവിടെ റൊണാൾഡ്‌ മീരയെ മയക്കി കിടത്തിയിരിക്കയായിരുന്നു.  ഭാസ്‌ക്കരൻ ഡ്രൈവറും അശ്വിനിയും റൂത്തും. റൂത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന താക്കോൽ എടുത്ത് ഫാം ഹൗസിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു മുഴുസൈക്കോപാത്ത് ആയി മാറിയിരുന്ന തന്റെ ഭർത്താവിനെ റൂത്ത് അവിടെന്ന് കണ്ടുമുട്ടുന്നു. ഭാസ്‌ക്കരൻ ഡ്രൈവറെ റൊണാൾഡ്‌ അടിച്ചു കൊല്ലുന്നു.  വലിയ ഒരു സംഘട്ടനത്തിനൊടുവിൽ റൊണാൾഡിനെ വെടിവെച്ച് കൊല്ലുന്നു. 

മീര യശോദരയിൽ നിന്നാണ് യഥാർത്ഥത്തിൽ റൂത്ത് ആരായിരുന്നു എന്ന് അറിയുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ ഇവാന മറിയം ജോസ് ആണ് താനെന്ന സത്യം തിരിച്ചറിയുന്നു. ആശുപത്രിയിൽ നിന്ന് നേരെ വന്നപ്പോൾ അവരുടെ കൂടെ റൂത്തിന്റെ... അല്ല ഇവാനയുടെ മാതാപിതാക്കൾ ഉണ്ടായിരുന്നു. മാളിയേക്കൽ ജോസ് എബ്രഹാമും മറിയാമ്മക്കും സ്വന്തം മോളെ കിട്ടിയ സന്തോഷത്തിൽ കഥ അവസാനിക്കുന്നു.  

    
  

Comments

Post a Comment

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)