ഉടല്‍ത്തിറ_Udalthira_ഇലവൂര്‍_ശ്രീകുമാര്‍_Elavoor_Sreekumar

ഉടൽത്തീറ  പുനർ വായന

ഉടൽ ഒരു സമസ്യയാണ്; ഉടൽ സ്ത്രീയുടേതാകുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു. പെണ്ണിന്റെ ആന്തരികസ്വത്വത്തെ നിരാകരിക്കുകയും പെണ്ണെന്നാൽ ഉടൽമാത്രമാണ് എന്ന് കരുതുകയും ചെയ്യുന്ന ആണത്തബോധത്തിനെതിരേ സർഗാത്മകമായ കലാപം അഴിച്ചുവിടുന്ന നോവലാണ് ഉടൽത്തിറ. കീഴടക്കപ്പെടുന്ന ഉടലുകൊണ്ടുതന്നെ ഉയിർത്തെഴുന്നേറ്റ് പ്രതിരോധം തീർക്കുകയും, ഒത്തുതീർപ്പുകളല്ല അവസാനിപ്പിക്കലാണ് പ്രശ്ന‌ങ്ങളുടെ പ്രതിവിധി എന്ന സന്ദേശം നൽകുകയും ചെയ്യുന്നു നോവലിസ്റ്റ്. ഒരേ സമയം ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിൻ്റെയും ആത്മാവിനെ തൊട്ടറിയുന്ന ഈ നോവൽ മലയാളഭാവനയിൽ ശരിയായ ഇരിപ്പിടമുറപ്പിക്കുന്നു

CHARACTERS 
അംബുനായര്‍ 
കമലം
പത്മാവതിയമ്മ    
അനീഷ സൈഗാള്‍
ജയ്ന്‍ പ്രഭാകര്‍
കുര്യാസ് കുരിയാക്കോസ് 
ജസീന കുര്യാസ് 
അഖിൽനാഥ്‌ 
ഇജ്‌ജാസ് അഹമ്മദ് 
കൃഷ്ണൻനായരുടെ പെട്ടിക്കട 
യോഹന്നാന്റെ ചായക്കട
ശശി നായരുടെ ബാർബർഷോപ്പ്  
നെഗറ്റീവ് സുന്ദരേശൻ 
റസാക്ക് മുതലാളി 
അനന്ദേട്ടൻ ബോംബെ 
ഇമ്രാൻ 
ബെല്ലി 
രങ്കനാഥൻ 
സുബ്രഹ്മണ്യൻ 
ഹരീന്ദ്രൻ 

"എഴുത്തുകാരന്റെ ഇംഗിതങ്ങൾക്കൊത്തു ചലിക്കുന്ന കഥാ പാത്രമാകാൻ എനിക്കിനി വയ്യ. ഈ പുസ്തകത്തിൽ എന്റെ അധ്യായങ്ങൾ ഇനി ഞാൻ തന്നെ എഴുതും. എഴുത്തുകാരനെ തോൽപ്പിക്കുന്ന കഥാപാത്രമാകണം എനിക്ക്." -അനീഷ സൈഗാൾ 


നോവൽ ആരംഭിക്കുന്നത് ജയ്ന്‍ പ്രഭാകര്‍ ന്റെ കലാപത്തെക്കുറിച്ച് അഭിപ്രായങ്ങൾ കൊണ്ടാണ്. ഇന്റർ നാഷണൽ മൂവ്മെന്റ് ഫോർ  ഹ്യൂമൻ റൈറ്സ് ന്റെ പ്രസിഡണ്ട്. സാമൂഹിക സേവനം ജീവിതം ലക്ഷ്യമാക്കിയ പൗരപ്രമുഖൻ. നാട്ടിലെ പൊതു സമ്മതൻ.  തുടർന്ന് അനീഷ സൈഗാളിന്റെ ജീവിത ഗാഥ തുടങ്ങുകയാണ്. അനീഷയെ കമലമ്മ പ്രസവിച്ച ദിവസം അച്ഛനായ അംബുനായർ നാട്ടിൽ നിന്ന് അപ്രത്യക്ഷനായി. ആശുപത്രിയിലേക്കു പോകുന്നത് വരെ ഫോണിൽ കമലമ്മയെ വിളിച്ച് മകളാണ് ജനിക്കുന്നതെങ്കിൽ 'അനീഷ' എന്ന പേര് വെക്കണമെന്നും പ്രസവ ക്ലേശങ്ങൾ  അനേഷിച്ചറിഞ്ഞതായിരുന്നു. പിന്നീട് ഒന്നര വയസ്സ് തികഞ്ഞപ്പോൾ ആണ് അനീഷയെ കാണാൻ അംബുനായർ വരുന്നത്. മകളെ എടുത്തു ലാളിച്ച ശേഷം അവൾക്ക് സൈഗാൾ എന്ന പേര് കൂടി ചേർത്ത് വിളിച്ചു . ഇനി എവിടേക്കും ഇല്ല. നാട്ടിലെ കൃഷി എല്ലാം നോക്കി ഇരിക്കാം എന്ന് അംബുവിനു തോന്നി. ഒരുവിധം കൃഷിയുടെ വരുമാനത്തിൽ കഴിഞ്ഞുകൂടാമായിരുന്നു. കമലമ്മക്കും അമ്മയായ പത്മാവതിയമ്മയ്ക്കും അംബു നായർക്ക് ഒരുപാട് ആശ്വാസമായി. അനീഷയുടെ പതിനാറാമത്തെ പിറന്നാൾദിവസം അച്ഛൻ അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് ഇറങ്ങി പോയി. വൈകുന്നേരമായിട്ടും തിരികെ വരാതെയിരുന്നപ്പോളാണ് വീണ്ടും നാട് വിട്ടു പോയതാണെന്ന് തിരിച്ചറിയുന്നത് . 

പിന്നെയുള്ള ജീവിതം വളരെ ദുരിതപൂർവമായിരുന്നു. പതിനാറ് വർഷത്തോളം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയിരുന്ന കമലം മകളുമായി പുതിയ ജീവിതം ആരംഭിച്ചു. അവരുടെ സഹായത്തിനു അച്ഛന്റെ സുഹൃത്ത് ജയ്ൻ പ്രഭാകർ ഉണ്ടായിരുന്നു. ആദ്യം സൗകര്യപൂർവം നിഷേധിച്ചെങ്കിലും അവരുടെ ഗതികേട്  അയാളെ ആശ്രയിക്കാൻ അവരെ നിർബന്ധിച്ചു. നാട്ടിൽ ആയാൽ നടത്തിയിരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ പ്രസിദ്ധമായിരുന്നു. "അച്ഛന്റെ കൂട്ടുക്കാരൻ" എന്നല്ല അനീഷക്ക് അച്ഛൻ തന്നെ ആയിരുന്നു. അയാളുടെ സഹായത്തോടെ അവളെ  ഒരു സുഹൃത്തിന്റെ സ്വയം പരിശീലന കേന്ദ്രത്തിൽ ജോലിക്കായി ശുപാർശ ചെയ്തു.  അത് അവൾക്ക് വലിയ സഹായമായി. അവിടെ വെച്ചാണ് അഖിൽ നാഥിനെ  അനീഷ പരിചയപ്പെടുന്നത്. അയാളുടെ ഊർജ്ജസലമായ ഇടപെടലുകൾ കൊണ്ട് തുടർന്ന് പഠിക്കാൻ ആരംഭിച്ചു. 

ആ നാട്ടിൽ തന്നെ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു കുര്യാസ് കുരിയാക്കോസ്. പ്രസംഗത്തിൽ മാത്രം ആദർശം പ്രകടിപ്പിക്കുന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയക്കാരൻ. കുര്യാസിന്റെ മുഖ്യ എതിരാളി ജയ്ൻ പ്രഭാകറാണ് . അയാളുടെ ഈ ജീവകാരുണ്യം ജനസേവനവും ഒന്നും കുര്യാസിന് ഇഷ്ടമല്ല.  കുരിയാസിന്റെ ഏക മകൾ ജസീന കുര്യാസ്. കുര്യാസിന്റെ എതിർപ്പ് അവഗണിച്ച് പിജി മലയാളം എടുത്തു. ഇജ്ജസ് അഹമ്മദ്, അവളുടെ കോളേജിലെ രാഷ്ട്രീയ പ്രവർത്തകനുമായി അവൾ അടുത്തു.  ഇടതുപക്ഷസഹയാത്രികനായ ഇജ്ജാസിനെ പരിചയപ്പെടുന്നത് അവരുടെ കോളേജ് ഇലക്ഷന് സമയത്ത്. പിന്നീട് ഇജ്ജാസിനെ ഡൽഹിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്‌തെന്ന വാർത്തയാണ് അറിയുന്നത്. ജെഎൻയു സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ കാലഘട്ടമായിരുന്നു. പക്ഷെ മാധ്യമങ്ങളിൽ കൂടി വരുന്ന വാർത്തകളിൽ നിന്ന് അവളെ ചതിക്കുകയായിരുന്നു എന്ന് ജസീന തെറ്റുധരിക്കുന്നു. അവളെ ഏറ്റവും അത്ഭുതമായി തോന്നിയിരുന്നത്, എല്ലാ കാര്യങ്ങളും കുര്യാക്കോസിന് അറിയാമായിരുന്നു എന്നതാണ്. 

അംബുനായരുടെ കഥ 
അനീഷയുടെ നെറ്റിയിൽ ചുംബിച്ചതിന്‌ ശേഷം ഇറങ്ങിയത് മുംബൈയിലേക്കായിരുന്നു. നേത്രാവതി ട്രെയിനിൽ ഇരുന്ന് തന്റെ ഭൂതകാലം ഓർത്ത് പോവുകയാണ്. 34 വർഷങ്ങൾക്ക് മുൻപ്  അദ്ദേഹം തന്റെ പതിനാറാമത്തെ വയസ്സിൽ ആണ് ആദ്യമായി ബോംബെയിലേക്ക് എത്തുന്നത്. അന്ന് നാട്ടിലെ ആനന്ദേട്ടൻ എന്ന ബോംബെക്കാരന്റെ പത്രാസും പവറും കണ്ടു അച്ഛന്റെ ആജ്ഞയായിരുന്നു അംബുവും ബോംബെയിൽ പോയി ജോലി എടുത്ത് കാശ് അയക്കാൻ. അങ്ങനെ അംബു  ബോംബയിൽ എത്തി. നാട്ടിലെ ഒന്നും തന്നെ അയാൾക്ക് അവിടെ ഉണ്ടായിരുന്നില്ല. കഷ്ടപ്പെട്ട് രണ്ട സഹോദരി മാരുടെയും കല്യാണം നടത്തി. യാതനകളുടയും വേദനകളുടെയും നാളുകളായിരുന്നു.  ഇമ്രാൻ, ബെല്ലി, രങ്കനാഥൻ, സുബ്രഹ്മണ്യൻ, ഹരീന്ദ്രൻ  എന്നീവരെ പരിചയപ്പെടുന്നു. ഇതിൽ ബെല്ലിയാണ് അവസാനം അയാളുടെ പേർഷ്യ സ്വപ്നത്തെതകർത്തത്.   ഹരീന്ദ്രൻ കമലമ്മയുടെ സഹോദരനാണ്. ഹരീന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കമലത്തെ മുടങ്ങി പോയ കല്യാണം സ്ത്രീധന പ്രശ്നമായിരുന്നു. 

അനീഷയും അമ്മയും ഇറങ്ങിപ്പോയ അച്ഛൻ തിരിച്ചെത്തും എന്ന കാത്തിരിപ്പാണ്. പത്മാവതി 'അമ്മ മകനെ കാണാത്തതിലുള്ള ദുഃഖത്തിൽ മരണമടഞ്ഞു. പ്രതീക്ഷകൾ പതിയെ അസ്തമിക്കുകയായിരുന്നു. സ്വയം ജീവിതത്തോട് പടപൊരുതാൻ അവർ ആരംഭിച്ചിരുന്നു. കമലം ഇതിനിടയിൽ പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ആയി. അപ്പോഴൊക്കെ സഹായത്തിനായി ഉണ്ടായിരുന്നത് ജയ്ൻ പ്രഭാകറും അഖിലനാഥും. അനീഷയോട് അയാൾക്ക് പ്രണയമായിരുന്നു. എന്നാൽ വിധി അവരെ ഒരുമിപ്പിച്ചില്ല. ജയ്ൻ പ്രഭാകര് വഴി ഒരു ജോലി തരപ്പെടുത്തുക എന്നത് അവളുടെ അടിയന്തര ആവശ്യമായിരുന്നു. പക്ഷെ അതിനു വേണ്ടി അനീഷക്ക് സമർപ്പിക്കേണ്ടി വന്നത് സ്വന്തം ശരീരം ആയിരുന്നു. സ്വന്തം അച്ഛനെപോലെയും ദൈവത്തെപോലെയും കണ്ടിരുന്ന ആളിൽ നിന്നുണ്ടായ ദുരനുഭവും അനീഷയെ തീർത്തും ഞെട്ടലുളവാക്കി. അതിന്റെ ആഘാതമേല്പിച്ച മുറിവ് അത്രയും തീവ്രമായിരുന്നു. 

ഹൗസ് നമ്പർ:147,വിജയ് മാർഗ്, പനവേൽ, നവി മുംബൈ-410206 

സ്വന്തം അച്ഛന്റെ തേടി പോവാനുള്ള ആഗ്രഹം അവളിൽ ഉടലെടുത്തു. അച്ഛന്റ്റെ പഴയ പെട്ടികൾ എടുത്ത് നോക്കിയപ്പോൾ അവിടെക്ക് അച്ഛൻ അയച്ച മണിയോഡർ സ്ലിപ്പുകൾ കണ്ടെടുത്തു. കൂടെ ഒരു വിലാസവും. തുടർന്ന് ആദ്യമായി തീവണ്ടി കയറി. അവിടെ എത്തിയ അനീഷ അച്ഛനെ കുറിച്ച് നാട്ടിലുള്ളവർ പറഞ്ഞത് ശരിയായിരിക്കും എന്ന് ഒരു നിമിഷത്തേക്ക് എങ്കിലും തെറ്റ്ധരിച്ചു. എന്നാൽ അവിടെ കണ്ട പെൺകുട്ടിയിൽ നിന്നും കഥയറിഞ്ഞു. അവളുടെ അച്ഛൻ ഇതിനോടകം പനി മൂലം മരണപ്പെട്ടു. അവളുടെ പേരും അനീഷ സൈഗാൾ എന്ന് തന്നെ ആയിരുന്നു. അച്ഛൻ കുന്തൻലാൽ 'അമ്മ പൂനം സൈഗാൾ. കുന്തൻലാൽ ഒരു തെരുവ്ഗായകനായിരുന്നു. കടുത്ത സൈഗാൾ ആരാധകനും.  വിസ തട്ടിപ്പിന്റെ ഇരയായതിന്ന് ശേഷം മുഴുവൻ സമയവും മദ്യപാനം ആയി മാറി. ഫാക്റ്ററിയിലെ ജോലിക്ക് പുറമെ പ്രൈവറ്റ് ടാക്സി ഓടിക്കുന്നത് കൂടി ഉണ്ടായിരുന്നു അംബുനായർക്ക്. ബോംബെയിലെ അനീഷയെ വയറ്റിൽ ആയിരുന്നപ്പോൾ, ഹോസ്പിറ്റലിലേക്ക് അച്ഛൻ കൊണ്ട് പോവായിരുന്നു. ഈ സമയത്ത്, അംബു ഓടിച്ചിരുന്ന വണ്ടി ഇടിച്ചു. സംഭവസ്ഥലത്ത് വച്ച്  തന്നെ അച്ഛൻ മരണപ്പെട്ട്. ആശുപത്രിയിൽ വച്ച അമ്മയും.  അനാഥയായ എന്നെ അമ്മൂമ്മയാണ് നോക്കിയിരുന്നത്. കുന്തൻലാൽ സൈഗാൾ കുടുംബത്തെ ഇടിച്ച കുറ്റത്തിന് അംബു നായർ ജയിലിൽ ആയി. അവിടെ നിന്ന് ഇറങ്ങി നേരെ വന്നത് അനീഷയെ കാണാൻ വേണ്ടിയാണ്. തുടർന്ന് അനീഷക്ക് അവളുടെ അച്ഛനെ പോലെ തന്നെ ആയിരുന്നു. ഈ കഥകൾ കേട്ട് കേരളത്തിലെ അനീഷക്ക് കണ്ണ് നിറഞ്ഞു. 

തിരിച്ചു കേരളത്തിലേക്കു വന്ന അനീഷ ഒരു പുതിയ സ്ത്രീയുടെ  പ്രതീകമായിരുന്നു. തന്നെ നശിപ്പിച്ച ജയ്‌ൻ പ്രഭാകറിനെ അവൾ കൊലപ്പെടുത്തി. കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു. ആഹ് വാർത്ത കമലം അമ്മക്ക് വാർദ്ധക്യത്തിലേക്ക് നടത്തി. ജയിലിലായ സ്വന്തം മകളെ കാത്തിരിക്കുന്ന സമയത്ത് അവിടെ കയറി വരുന്നു. ബോംബയിൽ നിന്ന് അച്ഛന്റെ വളർത്തു മകൾ അനീഷ സൈഗാൾ. 

Comments

Post a Comment

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)