ഭ്രാന്ത്_പമ്മൻ


പ്രസിദ്ധമായ മേലേപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും, യൗവനത്തിലേക്ക് കാൽകുത്തിയപ്പോൾതന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം; പക്ഷേ, പണത്തിനുവേണ്ടിയുള്ള പാച്ചിലിനിടയിൽ കാമശാന്തിക്ക് ഒരു ഉപകരണം- അതുമാത്രമാണ് താൻ അയാൾക്കെന്ന് അമ്മുക്കുട്ടി തിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയിൽ അമ്മുവിന് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത് ലോകമറിഞ്ഞതോടെ അവൾ ഒരു പ്രസിദ്ധ എഴുത്തുകാരിയായിമാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമർത്താൻ അവൾ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷേ, ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്. മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് ആയ പമ്മന്റെ അതിപ്രശസ്ത രചന.

Comments

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)