കറുത്തച്ചൻ _ എസ് കെ ഹരിനാഥ്

ഒരു പെൺകുട്ടിയുടെ ആത്മഹത്യ സൃഷ്‌ടിച്ച ആഘാതത്തിന്റെ്റെ ദുരൂഹതകൾ തേടി അവളുടെ കാമുകന അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവൽ. പൊലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലർ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചൻമേട്ടിലെ അരികുവൽക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങൾ എന്തൊക്കെയാണ് ?


ഷഫീകിന്റെ കോളേജ് കാലത്തെ കാമുകി അയറിന്റെ ആത്മഹത്യയുടെ കാരണം തേടി പോകുന്നതും, പിന്നീട് കറുത്തച്ചൻമേട്ടിലെ അരികുവൽക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ആരായിരുന്നുവെന്ന ചോദ്യത്തിന് ക്രിസ്തുവിന്റെ പോരാളികൾ എന്ന ഉത്തരം കണ്ടെത്തുന്നതും പൈശാചികആക്രമണങ്ങളെ ദൈവികമായ ശക്തി കൊണ്ട് ഫാദര്‍ സൈമണ്‍  വരുതിയിൽ വരുത്തുന്നതും ആയിരുന്നു.. കഥയില്‍ ഉടനീളം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെ സാത്താന്‍ അതി ക്രൂരമായി തന്നെ നേരിടുന്നു. ഫാദര്‍ വിന്‍സെന്റ് തുടങ്ങി ഫാദര്‍ പയസ് വരെ ചെന്നെത്തുന്ന നിര. തലനാരിഴക്ക് രക്ഷപ്പെട്ട് പോകുന്ന ഷഫീക്കും ഫാദര്‍ ലൂയിയും ആരോഗ്യകരമായി തിരിച്ചെത്തുന്നുണ്ട്.  യൂണിവേഴ്സിറ്റി മനശാസ്ത്ര പ്രഫസര്‍  നോഷി യെയും കുടുംബത്തെയും കാണാതാവുന്നത് നോവലില്‍ ഏറെ ആകസ്മികത സൃഷ്ടിക്കുന്നുണ്ട്.  സാത്താന്‍ ആരാധന പ്രചരിപ്പിച്ചിരുന്ന കൊച്ചി സ്വദേശി അംബ്രോസ് അച്ഛനും കുടുംബവും പെരിയകര എന്നാ സ്ഥലത്ത് താമസിക്കുകയും. ക്രിസ്തീയ സഭയെ അവഹേളിക്കാന്‍ പഠിപ്പിക്കുകയും ചെയ്ത ആ കുടുംബത്തെ ഫാദര്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍  ഉന്മൂലനം ചെയ്തു. 

വായിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ കൗതുകവും ആകാംഷയും അവസാനം വരെ നിലനിറുത്താൻ കഴിയാതെ പോയി…

Comments

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)