അടങ്ങ് മലയാളീ: പത്ത് രതിക്കഥകൾ_ ഉണ്ണി ആർ

ഭീകരത സൃഷ്ടിക്കുന്ന രതി വൈകൃതങ്ങളും ആൺ ശൂരത്വങ്ങളും മാത്രമാണ്   ഈ രതിക്കഥകളിൽ നിറഞ്ഞുനിൽക്കുന്നത്. മറ്റു ഭാഷകളിലെ മഹത്തായ രതി കഥകൾ ലിംഗഭേദമന്യേ വായനക്കാരുടെ ചോദനകളെ  ഉണർത്താൻ പര്യാപ്തമാകുമ്പോൾ ഭയവും അറപ്പും വെറുപ്പുമൊക്കെ ജനിപ്പിക്കാൻ പര്യാപ്തമായ സന്ദർഭസൃഷ്ടിയും പാത്രസൃഷ്ടിയും കൊണ്ട് ഏതോ തരത്തിലെ ആത്മ സംതൃപ്തി തേടാൻ ശ്രമിക്കുകയാണ് കഥാകൃത്ത് എന്നുപോലും തോന്നിപ്പോകും. 

സ്വയംഭാഗം, വാത്സ്യായനൻ, പ്രിയനേ വാഴ്ത്തപ്പെട്ട പാപീ, മാവ്  വെട്ടുന്നില്ല, ഒരു ഭയങ്കര കാമുകൻ, പെണ്ണും ചെറുക്കനും, സൗന്ദര്യലഹരി  മഅഒ ഗോത്രത്തിലെ രതി തന്ത്രങ്ങൾ, ജലം, നീലച്ചിത്രം, ലീല എന്നിവയാണ് സമാഹാരത്തിലെ കഥകൾ.
ഇതിൽ തന്നെ വാത്സ്യായനൻ, മാവ് വെട്ടുന്നില്ല, പ്രിയനേ വാഴ്ത്തപെട്ട പാപീ, നീലച്ചിത്രം, സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതി തന്ത്രങ്ങൾ, എന്നിവയെല്ലാം വെറുതെ വായിച്ചു പോകാവുന്നവ മാത്രമായിട്ടാണ് എനിക്ക്  തോന്നിയത്. 

മനുഷ്യന്റെ  ആഗ്രഹ  പൂർത്തീകരണത്തിന് ഏതറ്റം  വരേയും  കടന്നുപോകാവുന്ന മനസ്സിനോട് അടങ്ങ് മലയാളി എന്നൊക്കെ പറയാം പക്ഷേ ഇത്തരത്തിലുള്ള  ഭയാത്മകമായ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന കഥകളെ രതിക്കഥകളായി  അടയാളപ്പെടുത്താൻ കഴിയില്ല. പെണ്ണിനെ വെറും ശരീരമായാണ് ഈ കഥകളിൽ ഉടനീളം ചിത്രീകരിക്കുന്നത്. 

Comments

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)