കടലിന്റെ മണം പിഎഫ് മാത്യൂസ്
മനുഷ്യ മനസ്സ് എന്നു പറയുന്നത് വെളിവില്ലാതെ പായുന്ന ഭ്രാന്തൻ വാഹനമാണ്. അതിനു തോന്നുമ്പോൾ കരയിലോടാം കടലിൽ നീന്താം ആകാശത്തിലൂടെ പറക്കുകയും അന്തരീക്ഷത്തിൽ അലിഞ്ഞുപോകുകയും ചെയ്യാം. അതിനെ യുക്തി എന്ന ഒരൊറ്റ അളവുകോലു വച്ചു കണക്കു കൂട്ടി മനുഷ്യജീവിതത്തിൽ സംഭവി ക്കാവുന്ന കാര്യങ്ങൾകൊണ്ട് കഥ കെട്ടിയുണ്ടാക്കുന്നത് താണ തരം ബൗദ്ധിക കർമ്മമാണെന്നും തോന്നുന്നുണ്ട്.
കുറച്ച് സാധാരണ മനുഷ്യരുടെ ചുറ്റുപാടുകളും അവര്‍ക്ക് നേരിടേണ്ടി വരുന്ന അസാധാരണ സാഹ്യചര്യങ്ങളും തുറന്നു കാട്ടുന്ന ഒരു നോവല്‍ ആണ്. കടല്‍ പോലെ എല്ലാം ഒളിപ്പിച്ച് വച്ച് പുറമേ ശാന്തമായി തിരയടിച്ച് കൊണ്ടിരിക്കുന്ന സമസ്യയെ വളരെ വിദഗ്തമായി ആവിഷ്കരിച്ചിരിക്കുന്നു. ഗുമസ്‌തരും ലൈംഗിക ത്തൊഴിലാളികളും മരാമത്തു കരാറുകാരും പിമ്പുകളും പോലീസു കാരും വക്കീലരും വിദ്യാർത്ഥികളും അരാജകരും കലാകാരരും തൊഴിൽ രഹിതരുമെല്ലാം വ്യാപരിക്കുന്നുണ്ടെങ്കിലും അവരൊന്നും ചരിത്രത്തിന്റെ ഭൂതഭാവികളാൽ ആവിഷ്ടരല്ല.
Comments
Post a Comment