മുത്തപ്പൻ - അഖിൽ കെ
മുത്തപ്പൻ - അഖിൽ കെ
ഉമ എന്ന വിശ്വസ്തയായ സൈനാധിപയുടെ കല്യാണദിവസം ആരംഭിക്കുന്ന കഥ മന്ദനാര്‍ എന്ന മുത്തപ്പനിലേക്ക് എത്തുന്ന വളരെ ഉദ്ദേഗജനകമായ യാത്രയാണ് ഈ നോവല്‍. മന്ദനാരുടെ കഥ പറഞ്ഞു പോകുന്നത് അവസാനം വരെ കഥാപാത്രത്തെ രൂപപ്പെടുത്തുണ്ട്. ആരംഭത്തില്‍ മന്ദനാര്‍ രാജ്യദ്രോഹി എന്ന നിലയില്‍ നിന്നും നായക സ്ഥാനത്തിലെക്ക് മാറ്റപ്പെടുന്നു. അവസാനം കഥയില്‍ ഉമയ്ക്കും പടമടക്കിക്കും കേളനും എന്ത് സംഭവിക്കുന്നു എന്ന് പറയാതെ കഥ അവസാനിപ്പിക്കുന്നത് ചെറിയ ഒരു കല്ല്‌കടിയായി അവശേഷിപ്പിക്കുന്നു. എന്നാൽ കല്യാണിക്കുട്ടിയമ്മയും (ഉമയുടെ മുത്തശ്ശി) മാരുതിയുടെയും കഥ മന്ദനാർ അഥവാ മുത്തപ്പന്റെ കഥ അനാവരണം ചെയ്യുന്നു. പരമേശ്വരി എന്ന രാജപുത്രി കാമനപ്പൂവ് പറിച്ച് നേദിക്കാൻ പോവുന്നു. പൂക്കൾ ശേഖരിക്കുന്നതിനു ഇടയിൽ പുഴയിലേക്കു കാൽവഴുതി വീഴുന്നു. ആഴങ്ങളിലേക്ക് വീണു മരിച്ചാലും താഴന്നജാതിയിൽ പെട്ടൊരു തീയ്യചെക്കൻ അവളെ തീണ്ടി അശുദ്ധമാക്കുന്നു. എന്നാൽ ഇതറിഞ്ഞ രാജാവും പരിചാരങ്ങളും പരമേശ്വരിക്ക് ഭ്രഷ്ട് കൽപ്പിച്ചു കാട്ടിലേക്കു കൊണ്ടുപോയി ഉപേക്ഷിക്കാൻ കൽപ്പിക്കുന്നു. എന്നാൽ തന്റെ ഏകമകളെ ഈ വിധം ഉപേക്ഷിക്കാൻ രാജാവിന് അതിയായ ദുഃഖമുണ്ട്. രാജഗുരുവിനോട് ഒരു ഉപായം ചോദിക്കുന്നു. താഴ്ന്ന ജാതിയിലുള്ളവർ തീണ്ടി കഴിഞ്ഞാൽ കാട്ടിൽ ഉപേക്ഷിക്കണം എന്നാണ് നിയമം. എന്നാൽ അതിനു ശേഷം എന്താണെന്നു ഒരു ഗ്രന്ഥത്തിലും പറയുന്നില്ല. രാജാവിന് ഇതുകേട്ട് അൽപ്പം ആശ്വാസം ലഭിച്ചു. എന്നാൽ ഇതിനു കാരണക്കാരനായ കേളനെ വധിക്കുവാനും കൽപ്പന പുറപ്പെടുവിച്ചു. കേളനും കൂട്ടുകാരും പ്രാണരക്ഷാർത്ഥം കാട്ടിലേക്ക് അഭയം പ്രാപിക്കുന്നു.ഏക മകൾക്കായി കാട്ടിൽ ഒരു സൗധം പണിതീർത്ത് അടിമകളെയും മകൾക്കായി നൽകി രാജാവ് തൻ്റെ രാജകിയ പ്രതിച്ഛായ നിലനിര്ത്തി. അവിടെ പരമേശ്വരി പാടികുറ്റി എന്ന സ്ത്രീയെ തന്റെ പ്രധാന തോഴിയായി നിയമിച്ചു. പാടികുറ്റിയും കേളനും തമ്മിൽ പ്രണയത്തിലായിരുന്നു. തമ്പുരാട്ടിയുടെ അലിവുള്ള സ്നേഹം കണ്ടപ്പോൾ പാടികുറ്റി കേളനാണ് പരമേശ്വരി തമ്പുരാട്ടിക്ക് ഈ ഗതി വരുത്തിയതെന്ന കാര്യം പറഞ്ഞു. എന്നാൽ തന്റെ ജീവൻ രക്ഷിച്ച പരമേശ്വരിക്ക് കേളനോട് ബഹുമാനമായിരുന്നു. നേരിൽ കാണുവാനും പാടികുറ്റിയുമായുള്ള കല്യാണം നടത്താനും തീരുമാനിക്കുന്നു. അടിമകളുടെ നല്ല നാളുകൾ അവിടെന്നു ആരംഭിക്കുകയായിരുന്നു. അവര് അവിടെ ഒരു സ്വർഗ്ഗം തീർക്കാൻ തുടങ്ങി. രാജാവിന് തന്റെ മകളുടെ ഓരോ വിജയവും രഹസ്യത്തിൽ ആഘോഷിച്ചു. അടിയാളകൂട്ടത്തോടുള്ള പരമേശ്വരിയുടെ സമീപനം അവർക്കു ഉത്സവനാളുകളായിരുന്നു സമ്മാനിച്ചത്.
എന്നാൽ കല്യാണക്കഥ മറ്റൊരു രീതിയിൽ ആണ് കൊട്ടാരത്തിൽ അറിഞ്ഞത്. തന്റെ ജീവൻ രക്ഷിച്ചവനോട് തോന്നിയ ആരാധനയിൽ പരമേശ്വരിയും കേളനും തമ്മിൽ കല്യാണം നടക്കാൻ പോകുന്നു എന്ന തരത്തിലാണ് വാർത്ത രാജാവിന്റെ ചെവിയിൽ എത്തുന്നത്. തന്റെ മകൾ തന്നോട് പ്രതികാരം ചെയ്യുകയാണ് എന്ന് കരുതി അവളെ കൊല്ലാൻ രാജാവ് ആളെ അയക്കുന്നു. എന്നാൽ ആ പാപക്കറ കേളന്റെ തലയിൽ ഇടാൻ ഗൂഢാലോചന നടക്കുന്നുണ്ട്. എന്നാൽ ചെമ്പോത്തും പാടികുറ്റിയും അർദ്ധപ്രാണനായി കിടക്കുന്ന പരമേശ്വരിയുടെ വായിൽ നിന്ന് തന്നെ തന്റെ മരണത്തിനു ഉത്തരവാദപ്പെട്ടവരെ അറിയുന്നു. മരണവെപ്രാളത്തിൻ്റെ ഇടയിലും തന്റെ സർവ്വ സ്വത്തുക്കളും തനിക്കായി നൽകിയ അടിമകളെ ഉൾപ്പെടെ പരമേശ്വരി പാടികുറ്റിയ്ക്ക് തുല്യം ചാർത്തി നൽകുന്നു.
പണമാണ് ഏറ്റവും വലിയത്. അടിമയായി ഇരിക്കേണ്ടി വരുന്നതും പണമില്ലാത്തത് കൊണ്ടാണ് എന്ന തിരിച്ചറിയുന്ന സമയം ആയിരുന്നു പാടികുട്ടി. അതുവരെ അടിമക്കൂട്ടത്തിനു പണം ഒരു വേദന നൽകുന്ന സാധനമായിരുന്നു. വേട്ടയാടി കൊണ്ട് ഭക്ഷണത്തിന്റെ നല്ലൊരു ഭാഗം ഇടതമ്പ്രാക്കന്മാർക്ക് നൽകണം. കൊടുത്താലും ചാട്ടവാറടിയും പീഡനവും, മനുഷ്യരാണെന്ന പരിഗണന പോലും കിട്ടാതിരുന്ന കൂട്ടരാണ് താഴ്ന്ന ജാതിക്കാർ. ഈ വ്യവസ്ഥകൾ മാറണമെങ്കിൽ എങ്ങനെയും പണം ഉണ്ടാക്കാൻ കഴിയണം. അതിനായി പിന്നീട് അവരുടെ ശ്രമം. അതിനായി അവർ ഏലം കൃഷി തുടങ്ങുന്നു.
പഴങ്കഥ: വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.
Comments
Post a Comment