എം. ടി.
1950 കളിൽ എം. ടി. എഴുതി തുടങ്ങിയപ്പോൾ മലയാള സാഹിത്യത്തിൽ വലിയൊരു മദനം നടക്കുകയായിരുന്നു. നൂറ്റാണ്ടുകളായി കൊണ്ടുനടന്നിരുന്ന എഴുത്തു നിയമങ്ങൾ കണിശമായി കാത്തുസൂക്ഷിച്ചിരുന്ന യാഥാസ്ഥിതികരും സവർണ്ണരുമായ സാഹിത്യകാരന്മാരുടെ തലമുറയുടെ മേൽ ജീവൽസാഹിത്യ പ്രസ്ഥാനം വിജയം കണ്ടെത്തിക്കൊണ്ടിരുന്ന കാലം. യാഥാസ്ഥികർക്ക് പകരക്കാരനായി എത്തിയ പുരോഗമന സാഹിത്യ പ്രസ്ഥാനക്കാർക്കും അവരുടേതായ കർക്കശമായ നിയമങ്ങളും ഉണ്ടായിരുന്നു.. ആ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരായിരുന്ന തകഴി, കേശവദേവ് തുടങ്ങിയ മിക്ക എഴുത്തുകാരുടെയും കൃതികൾ, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അളവുകോൽ വെച്ച അളക്കുമ്പോൾ പോരായ്മകൾ ഉണ്ടെന്ന പേരിൽ നിഷിദ്ധമായ വിമർശിക്കപ്പെടുകയും വേട്ടയാടുകയും ചെയ്തിരുന്നു.

Comments
Post a Comment