ഇരുട്ടിൽ ഒരു പുണ്യാളൻ_പി എഫ് മാത്യൂസ്
ഇരുട്ടിൽ ഒരു പുണ്യാളൻ___പി എഫ് മാത്യൂസ്
ദൈവമുണ്ടെന്ന വിശ്വാസത്തിനൊപ്പം തന്നെ വേരുറച്ചു പോയതാണ് സാത്താന്റെയും പിശാചിന്റെയും വിശ്വാസങ്ങളും. കർമ്മലിയുടെ അവസാന കത്തിൽ വെളിപ്പെടുത്തുന്നതും അതുതന്നെയാണ് ഈ നോവലിൽ സംഭവിക്കുന്നത് യാഥാർത്ഥ്യമാണോ മിഥ്യയാണോ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് കഥാകാരൻ ഈ വായനയെ കൊണ്ടുപോയിരിക്കുന്നത്. മൂസാഹാജി ലോഡ്ജിൽ മുറിയെടുക്കുന്ന എഴുത്തുകാരൻ വരെ ഈ കഥയിൽ പങ്കാളിയാവുന്നുണ്ട്. പറങ്കികളുടെ നിധികുംഭത്തിന് കാവലിനായി അടിമയും കാവൽക്കാരനും ആയ കാപ്പിരിയെ കൊന്ന് അവിടെ കുഴിച്ചിട്ടു. ആത്മാവായി മാറിയ കാപ്പിരി മുടങ്ങാതെ കള്ളും കൂരിക്കറിയും ചുരുട്ടും തന്ന് ആരാധിക്കുന്ന നാട്ടുകാരായ കറുമ്പന്മാരുമായി സന്ധി ഉണ്ടാക്കിയെന്ന് മാത്രമല്ല ആത്മാവിനെ വരെ പണയം വെച്ച് സേവിക്കുന്നവർക്ക് നിധി കുംഭം വിട്ടുകൊടുക്കാൻ തയ്യാറായി നിൽക്കുന്ന ആളുമായി. താഴെത്തട്ടിലുള്ള ആളുകളുടെ നായക പരിവേഷത്തിൽ നിന്ന് പതിയെ മുത്തപ്പന് മാറ്റം വന്നു. അന്നംകുട്ടി പറഞ്ഞപോലെ "സ്വത്തും പണവും മനുഷ്യനെ മാത്രമല്ല ആത്മാക്കളെയും ദുഷിപ്പിക്കും". സമ്പാദിക്കാൻ കണ്ടെത്തുന്ന ഏറ്റവും എളുപ്പമുള്ള മാർഗ്ഗം, പറങ്കികളുടെ കാപ്പിരി മുത്തപ്പനെ വെച്ച് ആരാധിക്കുന്നതായിരുന്നു. ഇതിനായി അച്ചമ്പി വീടിന് മുന്നിലെ മരത്തിനടിയിൽ ക്രിയകൾ നടത്തി. ഈ സമയത്ത് അന്നകുട്ടിക്കും അച്ചമ്പിക്കും 'സേവിയർ' എന്നൊരു മകൻ ജനിച്ചു. മകൻ വളർന്നു പത്താം ക്ലാസ് കഴിയുന്നതിനുമുമ്പ് തന്നെ അവന് ദൈവവിളി ഉണ്ടാവുകയും സെമിനാരിയിൽ പറഞ്ഞയക്കുകയും ചെയ്തു. അച്ചമ്പി നാടുനീളെ അടിമകൾ ഉണ്ടാക്കി കഴിഞ്ഞിട്ടും പിന്നെയും സ്വത്തുക്കൾ വാരിക്കൂട്ടിയിട്ടും ആ മനുഷ്യന്റെ ആവശ്യങ്ങൾ കൂടിക്കൊണ്ടിരുന്നു ഒടുക്കം കാപ്പിരി മുത്തപ്പന്റെ അനുവാദമില്ലാതെ കുഴി തോണ്ടി നിധിയെടുക്കാൻ നോക്കിയ അച്ചൻ പിടിച്ച് കിടപ്പിലായി. ഒരുപാട് മുന്തിയ ഡോക്ടർമാർ അച്ചമ്പിയെ ചികിത്സിക്കാൻ നോക്കിയിട്ടും അസുഖം മാറിയില്ല, ഒടുവിൽ കപ്യാരുടെ നിർദ്ദേശപ്രകാരം സെമിനാരിയിൽ നിന്ന് സേവിയർ നെ വിളിച്ചുവരുത്തി പ്രാർത്ഥിക്കാനും അതുവഴി മരണം എന്ന സമാധാനത്തിലേക്ക് കടക്കാനും സാധിക്കുമെന്ന് വിശ്വസിച്ചു. തന്റെ അസുഖം മാറ്റാൻ എത്തുന്ന സേവിയർ പിന്നീട് സെമിനാരിയിലേക്ക് തിരിച്ചു പോകുന്നില്ല, പകരം അവൻ ദേവാലയത്തിൽ വച്ച് കണ്ടുമുട്ടിയ കർമ്മലിയെ വിവാഹം ചെയ്തു. അന്നുരാത്രി കർമ്മലി ബൈബിൾ പകുത്ത് വായിക്കുമ്പോൾ കിട്ടുന്ന കഥയിലൂടെ ഇമ്മാനുവൽ തന്റെ വരവ് അറിയിക്കുകയാണ്. ഇമ്മാനുവൽ എന്ന തന്റെ പുത്രൻ സാത്താൻ ബാധിച്ച ഒരുവൻ ആണെന്ന് സ്ഥാപിക്കാൻ ഒരുപാട് സംഭവങ്ങൾ ആ നാട്ടിൽ അരങ്ങേറുന്നുണ്ട്. വെളിച്ചത്തിന് നിന്ന് കാത്തു രക്ഷിക്കാൻ ആൾവാരീസ് എന്ന ഡോക്ടറുടെ സാന്നിധ്യം ഉണ്ട്. തുടർന്ന് പാണ്ടിയാലിക്കൽ തറവാട്ടിലും ആ നാട്ടിലുമായി നടക്കുന്ന സംഭവങ്ങൾ ഭയപ്പെടുത്തുന്നവയായി. തുടരെ തുടരെയുള്ള അനിഷ്ട സംഭവങ്ങൾ കാരണം മകന്റെ ആദ്യകുർബാന വേഗം നടത്തുവാൻ അവർ തീരുമാനിക്കുന്നു. ഈശോയുടെ തിരുശരീരം സ്വീകരിച്ചവൻ അവിടെ വെച്ച് മരണപ്പെടുന്നു. സേവിയർന്റെ. സമനില തകരാറിലാവുന്നു. തന്റെ പുത്രൻ മരിച്ചെന്ന് സമ്മതിക്കുവാൻ അവൻ തയ്യാറാവുന്നില്ല. അമൃത അവൻ കടന്നു കളയുന്നു. തനിച്ചായ കർമ്മലിക്ക് മരിച്ചുപോയ അന്നംകുട്ടി താത്തിയുടെ ആത്മാവ് കൂട്ടായി വരുന്നത് രസകരമായ ഒരു ഭാഗമാണ്.എല്ലാം സഹിച്ചിട്ടും ജീവിച്ചു മതിയായില്ലെന്ന് കർമ്മലീനിയുടെ പറച്ചിൽ ദൈവത്തിനും സാത്താനും അപ്പുറം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ജീവിതത്തിലുള്ള വിശ്വാസം കാണിച്ചുതരുന്നു. വിശ്വാസങ്ങളുടെ ആഴവും പരപ്പും സൃഷ്ടിക്കുന്ന വിഹലതകൾ പലപ്പോഴും അവിശ്വാസത്തിന്റെ തലത്തിൽ എത്തിക്കും. കർമ്മലിയുടെ ആദി മരിച്ചുപോയ മകനെ കുറിച്ചല്ല അവന്റെ ജഡവും ചുമന്നു പോയ ഭർത്താവിനെക്കുറിച്ചാണ്. രക്തരക്ഷസായി മാറിയ ഇമ്മാനുവേലിനെ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് മനസ്സിലാക്കി മറ്റൊരാളായി സേവിയർ തിരിച്ചു നാട്ടിൽ എത്തും. പക്ഷേ ഇനി ഒരിക്കലും അത് പഴയ സേവിയർ അല്ല. ഒരു കട്ടിലിൽ ചുരുങ്ങി ചുരുങ്ങി വിട പറയാൻ മാത്രം വന്ന ഒരാൾ.
Comments
Post a Comment