നൃത്തം എം മുകുന്ദൻ
നൃത്തം_എം_മുകുന്ദൻ
ശ്രീധരന് തന്റെ നാല്പത്തിയെട്ടാം വയസ്സിലാണ് സ്വന്തമായി ഭൂമിയുടെ പേര് രേഖപെടുത്താൻ വേണ്ടാത്ത സ്ഥിരമായ മേൽവിലാസം കിട്ടുന്നത്. @hotmail എന്ന വാലറ്റമുള്ളോരു വിലാസം. വീട്ടുടമസ്ഥന്റെ സമ്മർദ്ദത്തിന് വഴങ്ങി വാടകവീട് ഒഴിയേണ്ടിവന്നാലോ എത്രതന്നെ ട്രാൻസ്ഫറുകൾ എവിടെയെല്ലാം ഉണ്ടായാലോ ഈ വിലാസത്തിനു മാറ്റമുണ്ടാകില്ല. ഒരു മെയിൽ വരുന്നത് ഏറ്റവും ആഹ്ലാദകരമാണ്, ലോകത്തിലെവിടയോ ഇരുന്നു മറ്റൊരാൾ തന്നെ ആലോചിച്ചല്ലോ എന്നൊരു തോന്നൽ. അങ്ങനെയിരിക്കെ അജ്ഞാതനായ അഗ്നി എന്ന യുവാവിൽ നിന്നും ഇമെയിൽ വരുന്നു. താങ്കൾക്ക് എന്റെ കഥ കേൾക്കാമോ? തുടർന്ന് അയാളുടെ കഥ ഖണ്ഡശ്ശയായി വരുന്നത് പോലെ പല ഭാഗങ്ങളായി ശ്രീധരനെ തേടിയെത്തുന്നു. ബാലകൃഷ്ണൻ എന്ന നാട്ടിൻപുറത്ത് ക്കാരന്റെ ജീവിതത്തിൽ ഉണ്ടായ അവിസ്മരണീയമായ ലോക സഞ്ചാരവും തുടർന്ന് തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും കഥ പോലെ വിവരിക്കുന്നു.
Comments
Post a Comment