എഴുത്തുകുത്തുകൾ
ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒക്കെ പ്രതീക്ഷ വയ്ക്കുന്നത് തന്നെ അബദ്ധമാണല്ലേ? സ്വാതന്ത്ര്യം അലതല്ലുന്ന ഒരു രാജ്യത്ത് മറ്റൊരാൾക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് പറയാൻ എന്തുകൊണ്ടോ പറ്റാതെ പോയി. ഒറ്റപ്പെടലുകൾക്കും ഏകാന്തതയ്ക്കും ഇടയിൽ കഴിയുന്ന ഒരാളെ സംബന്ധിച്ച് പ്രതേകിച്ചുമല്ലേ.! എത്രനാളെന്നു കരുതി മാറ്റിനിർത്തപെടുക. ഇതേ മാനസിക അവസ്ഥയിൽ തന്നെ ആയിരിക്കില്ലേ, കൂടെ കഴിയുന്നവരും.? പിന്നിട്ട വഴികളെ കുറിച്ച് ഓർക്കാൻ ആർക്കും കഴിയില്ല. മരണത്തിന്റെ മണിമുഴക്കത്തിനായി കാത്തിരിക്കാം. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ, അന്നീ തെറ്റുകൾ ആവർത്തിക്കപ്പെടാതെ കഴിക്കണം. പറഞ്ഞുവിട്ടവർക്ക് ആർക്കും ഒരു മനസ്താപത്തിനും ഇടമില്ല. അവർക്കൊന്നും നഷ്ടപ്പെട്ടില്ല. നഷ്ടം എനിക്ക് മാത്രം. ഇത് എനിക്ക് നഷ്ടമാവാൻ വേണ്ടി മാത്രം സംഭവിച്ചത് പോലെ ഉണ്ട്. നിങ്ങൾ ഇറങ്ങി പോയത് മുതൽ ഒരു അസ്തമയം ആരംഭിച്ചിരിക്കുന്നു. പത്തുനാൽപ്പത് വയസ്സ് വരെയേ ഗ്രഹങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുള്ളു എന്ന് വായിച്ചിരുന്നു. രാജയോഗവും ഗജകേസരിയോഗവും എല്ലാം അതിന്റെ സൗഭാഗ്യങ്ങൾ കൊണ്ട് നിറച്ചിരിഞ്ഞു. തൊട്ടാൽ പൊന്നാക്കുന്ന തരം നമ്മുടെ കൈകളെ അത് ബലപ്പെടുത്തിയിരുന്നു. നാല്പത് ആണ്ടുകൾക്ക് മുന്നിൽ തനിച്ചാക്കപ്പെട്ടു ഗ്രഹങ്ങൾ അപ്രത്യക്ഷമാവുന്നു. ഇനി അവർക്കുമീ ജീവിതത്തിൽ ഒന്നും തന്നെ ചെയ്യാൻ ഇല്ലാത്തപോലെ.

Comments
Post a Comment