പോൾട്രി കില്ലർ - ശ്രീപാർവ്വതി
പോൾട്രി കില്ലർ - ശ്രീപാർവ്വതി
അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക് ജോണിന്റെ കൺമുന്നിലൂടെ കടന്നുപോകുന്ന കാഴ്ചകളെപ്പോലെ ഒരു പോലീസ് സ്റ്റോറി പറയുകയാണ് ഈ നോവലിൽ. സിനിമയിലേതുപോലെ അന്വേഷണം അത്ര എളുപ്പത്തിൽ നടത്താൻ കഴിയുന്ന ഒന്നല്ല എന്ന് വായനക്കാരെ ഓർമ്മപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥയാണ്. മുന്നോട്ട് നീങ്ങും തോറും കഥ കൂടുതൽ സങ്കീർണ്ണം ആവുകയും പതിയെ അഴിയാകുരുക്കുകൾ ഒന്നൊന്നായി അഴിഞ്ഞു പോരുകയും ഒടുവിൽ കൊലയാളിയുടെ കഥ വെളിച്ചത്താവുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു നോവലാണ് ശ്രീപാർവതിയുടെ പോൾട്രി കില്ലർ.പകുതിഭാഗം പൂർത്തിയാക്കുമ്പോൾ എന്താണ് നടക്കാൻ പോകുന്നത് എന്ന ഒരു നിഗമനത്തിൽ എത്താൻ സാധ്യതയുള്ളപ്പോഴാണ് സൂസന്നയുടെ വിളിയും ജിമ്മിൽ വെച്ച് പരിചയപ്പെട്ട ഒരുവളുടെ കഥയും പറയുന്നത്. അത് വീണ്ടും മറ്റൊരാളെ സംശയത്തിലേക്ക് വായനക്കാരെ എത്തിക്കുന്നുണ്ട്. ആമിലാ ദാസ് കുറ്റം ഏറ്റെടുക്കുമ്പോഴും മാലതിയുടെ അനിയനെ ഇരുട്ടത്ത് നിർത്തിയിരിക്കുന്നത് ഈ നോവൽ രണ്ടാം ഭാഗത്തിലേക്ക് തുടരുവാൻ ഇത് ഒരുക്കിയിരിക്കുന്നു. കാരണം രണ്ടുപേർക്കും ഒരുപോലെ പ്രതികാരദാഹം ഉണ്ടാകുമല്ലോ? കൊൽക്കത്ത അന്തരീക്ഷത്തെ വളരെ സംയോജിതമായി ഇടകലർത്തിയിരിക്കുന്നത് എടുത്തു പറയേണ്ട ഒന്നാണ്.

Comments
Post a Comment