ജെൻ സീ കുടംബങ്ങൾ
ഒരുമിച്ച് ജീവിക്കുന്ന മനുഷ്യരെല്ലാം സ്നേഹത്തിൽ അധിഷ്ഠിതമായ ജീവിതം തന്നെയാണോ നയിക്കുന്നത് ! അങ്ങനെയാണെന്ന് നമുക്ക് ആശിക്കാമല്ലേ ..എന്നാൽ അനുഭവങ്ങളും ജീവിതങ്ങളും പറയുന്നത് മറിച്ചാണ് മനുഷ്യർ ഒപ്പമായിരിക്കുമ്പോൾ തന്നെയും ഒറ്റയായി പോകുന്നുണ്ട് ..!
മനുഷ്യർ ഒരുമിച്ച് ജീവിക്കുന്നത് തന്നെയും ഉത്തരവാദിത്തത്തിന്റെയോ, കടപ്പാടുകളുടേയോ, വിവാഹം ചെയ്തതിന്റെയോയൊക്കെ പേരിലൊക്കെ കൂടിയാകും!! ഒരുതരി പോലും സ്നേഹം പരസ്പ്‌പരം പങ്ക് വയ്ക്കാതെയും മനുഷ്യരിന്ന് ഒരുമിച്ച് ജീവിക്കുന്നുണ്ട് ! എവിടെയൊക്കെയോ വച്ച് പരസ്പരമുണ്ടായിരുന്നതോ, ഉണ്ടാകേണ്ടതോ ആയ കണക്ഷനൊക്കെ നഷ്ടപ്പെട്ട മനുഷ്യർ കൂടിയാകുമവർ...
ഒരിറ്റ് സന്തോഷമില്ലെങ്കിൽ, ജീവിതമെന്നതിൽ യാതൊരു വിധ പുതുമകളില്ലെങ്കിൽ കൂടിയും, പുറമെ ചിരിച്ചും സന്തോഷം കാണിച്ചുമൊക്കെ ആനന്ദകരമായ കുടുംബജീവിതം നയിക്കുന്നുവെന്നുമൊക്കെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന മനുഷ്യരുമുണ്ട് ! പ്രണയമില്ലാതെ, സംസാരങ്ങളില്ലാതെ, പരസ്പരമുള്ള അന്വേഷങ്ങളില്ലാതെ അകമേ യാന്ത്രികമായ ജീവിതം നയിക്കുന്നവരുടെ എണ്ണവും കുറവല്ല ...!!
നമ്മൾ കാണുന്ന പോലെയൊന്നുമല്ല പല മനുഷ്യരും അവരുടെ ജീവിതങ്ങളും.!! എത്രയോ കാലങ്ങളായി പരസ്പരം സ്നേഹം പ്രകടിപ്പിക്കാതെ, പരസ്പരം താല്പര്യം കാണിക്കാതെ ഒരുമിച്ച് ജീവിക്കുന്ന മനുഷ്യരൊക്കെയുണ്ട്.. ഇതൊന്നും പുറം ലോകമറിയില്ലെന്ന് മാത്രം!! അല്ലെങ്കിലും അഭിനയിച്ച് കാണിക്കുവാൻ മനുഷ്യർക്ക് പ്രത്യേക കഴിവ് തന്നെയാണല്ലോ...
നോക്കൂ ! മനുഷ്യർ ഒപ്പമായിരിക്കുമ്പോഴും ഒറ്റയായി തീരുന്നുണ്ട്!!ബുദ്ധിമുട്ടുകളോടെയും വേദനകളോടെയുമൊക്കെ അകമേയുള്ള ജീവിതത്തിൽ പെടാപാട് പെടുന്ന മനുഷ്യരൊക്കെയാണവർ!എങ്കിലുമവർ ജീവിക്കുന്നു ! ആരെയൊക്കെയോ തൃപ്തിപ്പെടുത്താനായി ജീവിക്കുന്നുവെന്ന് മാത്രം!!

Comments
Post a Comment