ഒരു പെൺകുട്ടിയുടെ ഓർമ്മ_ആനി എർണോ
ഒരു പെൺകുട്ടിയുടെ ഓർമ്മ - ആനി എർണോ
"പുസ്തകം തീരുന്നതോടെ ഞാൻ മരിക്കും എന്ന ചിന്ത പലപ്പോഴും എന്നെ പിടികൂടാറുണ്ട്. പ്രസിദ്ധീകരിക്കാനുള്ള ഭയമോ സകലതും പൂർത്തീകരിക്കപ്പെട്ടു എന്ന ബോധ്യമോ, അതെന്താണെന്ന് എനിക്കറിയില്ല. പുസ്‌തകമെഴുതുകയും പുസ്തകം തീർന്നുകഴിഞ്ഞാൽ താൻ മരണപ്പെടുകയും ചെയ്യു മെന്ന് ഒരിക്കൽപോലും ചിന്തിച്ചിട്ടില്ലാത്തവരോട് ഞാൻ അസൂയപ്പെടാറില്ല."
"ഫിലോസഫി നമ്മെ വിവേകികളാക്കുന്നത് അതിശയം തന്നെ. മറ്റുള്ളവർ ഒരു മാർഗ്ഗമായല്ല വർത്തിക്കേണ്ടത്, മറിച്ച് ലക്ഷ്യമായാണെന്നും നമ്മൾ യുക്തിസിദ്ധമായ ജന്തുക്കളാണെന്നും ആകയാൽ അബോധാവസ്ഥയും ദൈവപരതയും പദഭ്രംശകമാണെന്നും എന്നെക്കൊണ്ട് നിർബന്ധപൂർവ്വം ചിന്തി പ്പിച്ചും ആവർത്തിച്ചാവർത്തിച്ച് എഴുതിപ്പിച്ചും കൊഞ്ചിക്കുഴയാനുള്ള എന്റെ ആഗ്രഹത്തെ അവർ എടുത്തുകളഞ്ഞു."
മാതാപിതാക്കളിൽ നിന്നും സ്വാതന്ത്ര്യം തേടി നടന്ന കൗമാരപ്രായത്തിൽ എത്തിപ്പെടുന്ന ജീവിതസാഹചര്യത്തിൽ ഇഷ്ടം തോന്നിയ പുരുഷനോടൊപ്പം സ്വയം സമർപ്പിക്കുകയും, അത് തെറ്റായി പോയെന്ന വസ്തുത തിരിച്ചറിയുകയും, എന്നാൽ അയാളെ നഷ്ടപ്പെടുത്താൻ കഴിയുന്നില്ല.

Comments
Post a Comment