ലേഡി ചാറ്റർലിയുടെ കാമുകൻ _ഡി എച്ച് ലോറൻസ്

 ലേഡി ചാറ്റർലിയുടെ കാമുകൻ



1928 അശ്ലീലഗ്രന്ഥമെന്നു മുദ്രകുത്തി നിരോധിച്ച എന്ന ക്ലാസിക് നോവൽ.


സുന്ദരിയും ബുദ്ധിമതിയും വിദ്യാസമ്പന്നയുമായ കോണി റീഡ്. ബ്രിട്ടനിലെ ഉയര്‍ന്ന മധ്യവര്‍ത്തി കുടുംബത്തില്‍ ജനനം. ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ ക്ലിഫോഡ് ചാചാറ്റര്‍ലി എന്നാല്‍ സമ്പത്തിന്റെ മടിത്തട്ട് തന്നെയായിരുന്നു. മധുവിധു ഒരു മാസം കഷ്ടി കഴിഞ്ഞുകൂടിയെന്നു പറയാം. ക്ലിഫോഡിന് യുദ്ധത്തില്‍ പങ്കെടുക്കാനുള്ള ഉത്തരവ് വന്നു. യുദ്ധം കഴിഞ്ഞ് തിരികെ വന്നത് അരയ്ക്ക് താഴെ തളര്‍ന്ന ശരീരവുമായിട്ടാണ്. പക്ഷേ ക്ലിഫോഡ് പ്രശസ്തനായി, എഴുത്തുകാരനായി, ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ളയാളായി. ചാറ്റര്‍ലിയുടെ പ്രഭുമന്ദിരം വലിയ ബുദ്ധിജീവികളുടെ സ്ഥിരം താവളമായി. കോണി ചാറ്റര്‍ലി അതോടെ തികച്ചും ഏകാന്തയായി. വീട്ടില്‍ വരുന്നവരില്‍ പലരും ലേഡി ചാറ്റര്‍ലിക്കുമേല്‍ കൊതിക്കണ്ണുകളെറിഞ്ഞു. ലേഡി ചാറ്റര്‍ലി ആ കണ്ണുകളെയൊക്കെ കൂടുതല്‍ കൊതിയിലേക്കാഴ്ത്തിക്കൊണ്ടേയിരുന്നു. എങ്കിലും വിരസതയുടെ പര്യായമായി താന്‍ സ്വയം മാറിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവില്‍ കോണി തന്റെ മജ്ജയെയും മാംസത്തെയും തിരിച്ചുപിടിക്കാനൊരുങ്ങിപ്പുറപ്പെട്ടു. ബന്ധങ്ങള്‍ സ്ഥാപിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സംഭവിക്കുന്നതെല്ലാം കോണിയും അഭിമുഖീകരിച്ചു.


Quotes

എല്ലാ നല്ല പദങ്ങൾക്കും അർത്ഥശോഷണം സംഭവിച്ചു എന്നു തോന്നുന്നു. പ്രേമം, സന്തോഷം, ആഹ്ലാദം, വീട്, അമ്മ, അച്ഛൻ, ഭർത്താവ്- എല്ലാ മഹത്തായ, ജീവസ്സുറ്റ പദങ്ങൾക്കും ഇപ്പോൾ ജീവൻ നഷ്‌ടപ്പെട്ടിരിക്കുന്നു. അനുദിനം മൃതമായിക്കൊണ്ടിരിക്കുന്നു. ഒരിക്കൽ നിങ്ങളുടെ പാർപ്പിടമായിരുന്നു വീട്. നിന്നെ വിഡ്ഢിവേഷം കെട്ടിക്കാനൊരുങ്ങാത്ത മാനസികാവസ്ഥയായിരുന്നു പ്രേമം. സന്തോഷം നല്ലൊരു സൗഹ്യദത്തിൻറ പര്യായവും, ആഹ്ലാദം മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുപകരിക്കുന്ന ആത്മവഞ്ചനയുടെ രൂപവുമാണ്. സ്വന്തം നിലനില്‌പിൽ മാത്രം ആനന്ദം കണ്ടെത്തിയ വ്യക്ടിയായിരുന്നു അച്ഛൻ. നിന്നോടൊത്തു ജീവിക്കുകയും പൗരുഷം നഷ്ട‌പ്പെടുത്തുകയും ചെയ്യുന്നവനാണ് ഭർത്താവ്. ഏറ്റവുമൊടുവിലായി, രതിസുഖമെന്ന പദംകൊണ്ടു വിവക്ഷിക്കുന്നതാകട്ടെ, നിന്നെ തെല്ലു നേരത്തേക്കു വികാരവതിയാക്കുകയും അതുകഴിഞ്ഞ് അങ്ങേയറ്റം വിഷാദവതിയാക്കുകയും ചെയ്യുന്ന പ്രക്രിയയെയാണ്. പദങ്ങൾക്കു മാത്രമല്ല, വ്യക്തികൾക്കും തേയ്മാനം വന്നുപോയി തേഞ്ഞു തേഞ്ഞ് ഇല്ലാതാകുകയാണ്.

പൂർണ്ണമായ വിരക്ടി- അതു മാത്രമാണവശേഷിച്ചിട്ടുള്ളത്. അതിൽനിന്നു ലഭിക്കുന്ന ഒരുതരം സംതൃപ്തിയുമുണ്ട്. ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും ശൂന്യതയ്ക്കു പിമ്പേ ശൂന്യതയാണെന്നറിയുമ്പോഴുള്ള ക്രൂരമായ സംതൃപ്തി. മിഖേലിസ് പറയാറ പറയാറുള്ളതുപോലെ, അവിടെ എല്ലാം അവസാനിക്കുന്നു! വീട്, പ്രേമം, വിവാഹം, പിന്നെ, മരണത്തെ അഭിമുഖീകരിക്കുമ്പോൾ ജീവൻ അവസാനത്തെ മന്ത്രണം. അവിടെ എല്ലാം അവസാനിക്കുന്നു!


ലേഡി ചാറ്റർലിയുടെ കാമുകൻ അയച്ച കത്ത്

ഗ്രേഞ്ച് ഫാം,

ഓൾഡ് ഹേ നോർ,

സെപ്റ്റംബർ 29.

ഒരു ചെറിയ ശുപാർശയുണ്ടായിരുന്നതുകൊണ്ട് എനിക്കിവിടെ ജോലികിട്ടി. കമ്പനിയിലെ എഞ്ചിനീയർ റിച്ചാർഡ്‌സ് പട്ടാളത്തിലായിരുന്നപ്പോൾ ഞങ്ങൾ പരിചയപ്പെട്ടിരുന്നു. ഈ കൃഷിത്തോട്ടം ഒരു വ്യകിയുടെ വകയല്ല.ബട്‌ളർ ആൻറ് സ്‌മിതാം കൽക്കരി ഖനിയുടമസ്‌ഥരുടെ വകയാണ്. ഖനിയിലെ കുതിരകൾക്ക് തീറ്റയ്ക്കുള്ള ഓട്‌സാണിവിടെ കൃഷിചെയ്യുന്നത്. പിന്നെ, പശുക്കളും പന്നികളും എല്ലാമുണ്ട്. ആഴ്‌ചയിൽ മുപ്പതു ഷില്ലിംഗാണു കൂലിപ്പണിക്കാരനായ എൻെറ, ശമ്പളം, റൗളി എന്നു പേരുള്ള ഒരു കൃഷിക്കാരൻ്റെ കീഴിൽ ഞാൻ ജോലിചെയ്യുന്നു. പല ജോലികളും അയാളെന്നെക്കൊണ്ടു ചെയ്യിക്കും. അങ്ങനെ അടുത്ത ഈസ്‌റ്ററിനു മുമ്പ് കഴിവതും എല്ലാം ഞാൻ പഠിക്കും. ബെർത്തായെക്കുറിച്ചുള്ള ഒരു വിവരവും കേൾക്കാനില്ല. വിവാഹമോചനത്തിനു നോട്ടീസയച്ചിട്ടും അവളെന്താണു കൊണ്ട് വരാത്തതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവളെവിടെയാണെന്നോ എന്താണ വളുടെ ഉദ്ദേശമെന്നോ അറിഞ്ഞുകൂടാ. മാർച്ചുവരെ ഒന്നും സംഭവിച്ചില്ലെങ്കിൽ ഞാൻ സ്വതന്ത്രനാകും. സർ ക്ലിഫോർഡിൻ്റെ കാര്യമോർത്ത് നീ ബേജാറാകേണ്ട. അധികം വൈകാതെ അയാൾ വിവാഹമോചനത്തിനു സമ്മതിക്കുമെന്നാണെന്റെ വിശ്വാസം. മട്ടിയ എങ്കിൽ വലിയ ആശ്വാസമായി.

എഞ്ചിൻ റോയിലെ ഒരു പഴയകെട്ടിടത്തിലാണെൻ്റ താമസം. വളരെ നല്ല സ്ഥലം. വീട്ടുടമസ്ഥൻ ഹൈപാർക്കിലെ എഞ്ചിൻ ഡ്രൈവർ, കിളരംകൂടിയ ഭക്തനായ ഒരു താടിക്കാരൻ. പക്ഷിയുടെ മുഖമുള്ള കൃശഗാത്രിയാണയാളുടെ ഭാര്യ. അസാധാരണമായതിനെയെല്ലാം ആരാധിക്കുന്ന പ്രകൃതം. സഹിക്കാൻ വയ്യാത്ത നമ്മുടെ ഒരുകാര്യം- എല്ലായ്പ്‌പോഴും അച്ചടിഭാഷയാണവർ സംസാരിക്കുന്നത്. അവരുടെ ഏകപുത്രൻ യുദ്ധത്തിൽ മരിച്ചുപോയി. അത് അവരുടെ ജീവിതത്തെ പാടെ ഉലച്ചുകളഞ്ഞു. പിന്നെ, അവർക്കൊരു മകളുണ്ട്. സ്‌കൂളദ്ധ്യാപികയാവാൻ പരിശീലനം നേടുന്ന, നീണ്ടുമെലിഞ്ഞ, നാണം കുണുങ്ങിയായ പെൺകുട്ടി. ഇടയ്ക്കൊക്കെ അവൾക്കു ഞാൻ പാഠങ്ങൾ പറഞ്ഞുകൊടുക്കും.അങ്ങനെ, എല്ലാം കൊണ്ടും ഒരു കുടുംബത്തെപ്പോലെ കഴിയുന്നു. നിന്നെക്കാൾ സുഖമാണ നിക്കെന്നു തോന്നുന്നു.

കൃഷി എനിക്കിഷ്ടമാണ്. വലിയ പ്രചോദനത്തിനൊന്നും വകയില്ല. എനിക്കു പ്രചോദനം വേണമെന്നില്ലല്ലോ. കുതിരകളെയും പശുക്കളെയും എനിക്കിഷ്‌ടമാണ്. പെൺവർഗ്ഗമാണെങ്കിലും പശുക്കളുടെ സാമീപ്യം ആശ്വാസദായകംതന്നെ അവയോടു ചേർന്നിരുന്നു പാലു കറക്കുമ്പോൾ എനിക്കു മനശ്ശാന്തി ലഭിക്കുന്നു. ഇവിടെ ഓട്ട്‌സിൻെറ കൊയ്ത്‌തുകഴിഞ്ഞു. നല്ലമഴയും കൈകൾക്കു വേദന adaa മുണ്ടായിരുന്നെങ്കിലും എനിക്കത് ഇഷ്ടമായി. ഇവിടെയുള്ള മനുഷ്യരെ ഞാൻ ശ്രദ്ധിക്കാറില്ല. പക്ഷേ, എല്ലാരുമായും സ്നേഹത്തോടെ കഴിഞ്ഞുകൂടുന്നു. പലതും അവഗണിക്കുകയാണ് പതിവ്.

ടെവർഷാളിനെപ്പോലെ ഖനികൾ നിറഞ്ഞ സ്‌ഥലമാണിത്. കുറേക്കൂടി മനോഹരമായ സ്‌ഥലം. ഖനികളുടെ പ്രവർത്തനം മന്ദീഭവിച്ചിരിക്കുന്നു. ചിലപ്പോൾ ഞാൻ വെല്ലിംഗ്‌ടണിൽ തൊഴിലാളികളോടു സംസാരിച്ചുകൊണ്ടിരിക്കും. ആറപ്പാൾ ജ പരാതികളേറെയുണ്ട്. എങ്കിലും ഒരു മാറ്റത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള സന്നദ്ധതയില്ല. പലരും പറയാറുള്ളതുപോലെ, നോട്ട്സ്- ഡെർബി ഖനിത്തൊഴി ദയം യഥാസ്‌ഥാനത്തുണ്ട്. പക്ഷേ, മറ്റവയവങ്ങളെല്ലാം സ്‌ഥാനം ലാളികളുടെ ഹൃദയം തെറ്റിയാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. അവർക്ക് ഒരു പ്രയോജനവുമില്ലാത്തിടത്ത് എനിക്കവരെ ഇഷ്‌ടമാണ്. എങ്കിലും, സമരവീര്യം നശിച്ച അക്കൂട്ടർ എന്നിൽ പ്രതീക്ഷയുണർത്തുന്നില്ല. ദേശസാൽക്കരണത്തെക്കുറിച്ച് അവർ വാതോരാതെ സംസാരിക്കും. ലാഭവീതം മാത്രമല്ല, വ്യവസായമാകെ ദേശസാൽക്കരിക്കണമെന്നു 'ഗ്രേ പറയും. മറ്റെല്ലാ വ്യവസായങ്ങളും സ്വകാര്യ മേഖലയിലാവുമ്പോൾ കൽക്കരി ഖനനം മാത്രം ദേശസാൽക്കരിച്ചതുകൊണ്ട് എന്തു പ്രയോജനമാണ്? സർ ക്ലിഫോർഡ് പറയാറുള്ളതുപോലെ, കൽക്കരിക്കു പുതിയ ഉപയോഗം കണ്ടെത്തണമെന്നാ വശ്യപ്പെടും. അങ്ങുമിങ്ങുമൊക്കെ ചില്ലറ പരീക്ഷണങ്ങൾ നടത്താമെന്നല്ലാതെ അതുകൊണ്ടു വലിയ മെച്ചമുണ്ടാകുമെന്നെനിക്കു തോന്നുന്നില്ല. ഉല്പാദിപ്പിക്കുന്ന തെന്തായാലും വിറ്റഴിച്ചല്ലേ പറ്റൂ? ഇവിടത്തെ പുരുഷന്മാർ തീരെ ഉദാസീനരാണ്. സർവ്വവും നാശത്തിലേക്കാണു പോകുന്നതെന്നവർ കരുതുന്നു. അതു വാസ്തവമാണ്. അതോടൊപ്പം ആ മനുഷ്യരും നശിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ചെറുപ്പക്കാരിൽ ചിലർ ഒരു സോവിയറ്റിനെക്കുറിച്ചു പ്രസംഗിക്കുന്നതുകേൾക്കാം. പക്ഷേ, ആത്‌മ വിശ്വാസം തീരെയില്ല. എല്ലാം തകരാറിലാണെന്ന ഭാവമല്ലാതെ ഒന്നിനെക്കുറിച്ചും ഒരു പ്രത്യാശയുമില്ല. സോവിയറ്റ് വ്യവസ്ഥിതിയിലായാലും കൽക്കരിക്കു കമ്പോളം കണ്ടെത്തണമല്ലോ. അതാണു ബുദ്ധിമുട്ട്.


വിപുലമായ ഈ തൊഴിലാളിസമൂഹത്തെ തീറ്റിപ്പോറ്റണം. അതുകൊണ്ട് എങ്ങനെയും ഇതൊക്കെ നടത്തിക്കൊണ്ട് പോകാതെ നിവൃത്തിയില്ല. ഈയിടെ സ്ത്രീകൾ പുരുഷന്മാരെക്കാൾ വളരെ കൂടുതൽ സംസാരിക്കുന്നു. കൂടുതൽ ആത്മവിശ്വാസവുമുണ്ട്. പൊതുവെ ദുർബലരായ പുരുഷന്മാർ ഏതോ ആപത്ത് ആസന്നമായതുപോലെ, അതിനെതിരെ തങ്ങൾക്കൊന്നും ചെയ്യാനില്ലാത്ത മട്ടിൽ നിരാശരായി കഴിയുന്നു. വെറും വാചകമടിയിൽ കവിഞ്ഞ് മറ്റൊന്നും അവർ ചെയ്യുന്നില്ല. ഇഷ്ട‌ടംപോലെ ചെലവഴിക്കാൻ കൈയിൽ യിൽ പണമില്ലാത്തതാണ് സ്ഥ‌ലം യുവാക്കളെ അലട്ടുന്ന പ്രശ്നം. അവരെ സംബന്ധിച്ചിടത്തോളം ജീവിതമെന്നാൽ പണം ചെലവഴിക്കൽ മാത്രമാണ്. ഇപ്പോൾ പണമൊട്ടില്ലതാനും. പണം ചെലവാ ഒരു ക്കുന്നതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു സമൂഹം. അതാണു നമ്മുടെ സംസ്കാരം. അതാണു നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ഫലം. ആഴ്‌ചയിൽ രണ്ടോ ഒരുക ഇരയോ ദിവസം ഇങ്ങനൊരു മാറ്റമുണ്ടാകുന്ന ലക്ഷണമില്ല. ഇരുപത്തഞ്ച്, മുപ്പതു ഷില്ലിംഗ് കൊണ്ടുവേണം ഒരു കുടുംബം പുലരാൻ. ഭ്രാന്തുപിടിച്ചതുപോലെയാണ് സ്ത്രീകളുടെ പെരുമാറ്റം. ചെലവു ചെയ്യുന്നതിലാണ് ഈ ഭ്രാന്ത്.


ജീവിതമെന്നത് പണം ചെലവാക്കൽ മാത്രമല്ലെന്ന് ആരെങ്കിലും അവരെ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിൽ! ഈ സ്ഥിതി തുടർന്നാൽ പ്രത്യാശയ്ക്കു വകയില്ല. സമ്പാദിക്കാനും ചെലവാക്കാനുമല്ല, ജീവിക്കാനാണ് അവരെ പഠിപ്പിക്കേണ്ടത്. എങ്കിൽ ഇരുപത്തഞ്ചു ഷില്ലിംഗ് കൊണ്ട് വളരെ സന്തോഷമായി ജീവിക്കാമായിരുന്നു. പുരുഷന്മാർ ഭംഗിയുള്ള ട്രൗസർ ധരിച്ചിരുന്നെങ്കിൽ പണത്തിന്റെ കാര്യം മറന്നു പോയേനെ. നൃത്തം ചെയ്യാനും പാട്ടുപാടാനും അണിഞ്ഞൊരുങ്ങാനും കഴിഞ്ഞാൽ വളരെക്കുറച്ചു പണംകൊണ്ട് അവർക്ക് കാലക്ഷേപം നടത്താമായിരുന്നു. സ്ത്രീകളെ സന്തോഷിപ്പിക്കുകയും അവരുടെ സന്തോഷം ഏറ്റുവാങ്ങുകയും ചെയ്യാമായിരുന്നു. സ്ത്രീകൾ നഗ്നരാവാൻ പഠിക്കട്ടെ. ശരീരസൗന്ദര്യം നിലനിറുത്താൻ ശീലിക്കട്ടെ. സംഘം ചേർന്നു പാടാനും പഴയ സമൂഹ നൃത്തങ്ങളിൽ പങ്കുചേരാനും സന്നദ്ധരാകട്ടെ. അവരവരുടെ ഇരിപ്പിടങ്ങൾ നിർമ്മിക്കാനും സ്വന്തം ആഭരണങ്ങളുണ്ടാക്കാനും പഠിക്കട്ടെ. അപ്പോഴവർക്കു പണത്തിന്റെ ആവശ്യമില്ലാതാകും. തൊഴിൽ പ്രശ്‌നങ്ങൾക്കു അതുമാത്രമാണൊരു പരിഹാരം. പണത്തിനെ ആശ്രയിക്കാതെ ശരീരസൗഭാഗ്യം നിലനിർത്തി ജീവിതം നയിക്കാൻ ജനങ്ങളെ പരിശീലിപ്പിക്കണം. പക്ഷേ, അതു സാദ്ധ്യമാവുകയില്ല. കാരണം, ഇന്നത്തെ ജനസമൂഹത്തിൻറെ ചിന്ത ഒരേയൊരു ദിശയിൽ മാത്രമേ പരിക്കുന്നുള്ളൂ. പലരും ചിന്തിക്കുന്നതേയില്ല. അവർക്കതിനുള്ള കഴിവില്ല. എല്ലാരും ഉണരട്ടെ. പ്രാകൃതനായ ദൈവത്തെമാത്രം ആരാധിക്കട്ടെ. അതാണു ജനസമൂഹ ത്തിനു നല്ലത്. ചുരുക്കം ചിലർ മാത്രം കൂടുതൽ സംസ്കൃതമായ വിശ്വാസപ്രമാണ ങ്ങൾ സ്വന്തമാക്കിക്കോട്ടെ. പക്ഷെ, ഭൂരിപക്ഷത്തിനും പ്രാകൃതവിശ്വാസങ്ങളാണ് എക്കാലര എക്കാലത്തും പ്രയോജനപ്രദമായിട്ടുള്ളത്.


ഖനിത്തൊഴിലാളികൾ ഒട്ടും പ്രാകൃതരല്ല. ദുഃഖിതരാണവർ. മനസ്സുമരവിച്ച ഒരു മനുഷ്യസമൂഹം. വികാരങ്ങൾ മുരടിച്ചുപോയവർ. ചെറുപ്പക്കാർ മാത്രം പെൺകുട്ടികളോടൊപ്പം മോട്ടോർ ബൈക്കുകളിൽ പാഞ്ഞു പോകുന്നു. സൗകര്യം ലഭിക്കുമ്പോൾ ജാസ് സംഗീതമാസ്വദിക്കുന്നു. പക്ഷേ, അവരും മൃതപ്രായരാണ്. പണത്തിന്റെ അഭാവം അവർക്കും അനുഭവപ്പെടുന്നു. കൈയിലുണ്ടെങ്കിൽ നിങ്ങളെ ദുഷിപ്പിക്കുകയും ഇല്ലെങ്കിൽ പട്ടിണിക്കിടുകയും ചെയ്യുന്നതാണു പണം.

നിനക്കു മടുപ്പു തോന്നുന്നുണ്ടാവും. എൻറെ കാര്യം തന്നെ വിസ്മരിച്ചെഴുതേ at ണ്ടെന്നു കരുതി. വ്യക്ടിപരമായി കൂടുതലൊന്നും എഴുതാനില്ല. നിന്നെക്കുറിച്ച് അധികമൊന്നും ഞാൻ ആലോചിക്കാറില്ല. കാരണം എല്ലാംകൂടി ചിന്താക്കുഴപ്പ മുണ്ടാക്കും. എൻറെ ഇപ്പോഴത്തെ ലക്ഷ്യം നമുക്കു രണ്ടു പേർക്കും ഒന്നിച്ചു ജീവിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുക എന്നതാണ്. വാസ്തവത്തിൽ എനിക്കു പേടിയുണ്ട്. പിശാച് വായും തുറന്നു നമ്മെ വിഴുങ്ങാനടുക്കുന്നു. നമ്മെ കടിച്ചു * കീറാൻ ദംഷ്ട്രകളുമായി അത് അടുത്തുവരുന്നു. പിശാചല്ല, ജനസമൂഹത്തിൻ്റെ വികാരമാണത്. പണത്തോടുള്ള സ്നേഹവും ജീവിതത്തോടുള്ള പകയും ഇടകലർന്ന വികാരം. പണത്തെ പ്രമാണമാക്കാതെ ജീവിക്കാനൊരുമ്പെടുന്നവൻറെ കഴുത്തുഞെരിക്കാൻ സമൂഹത്തിൻ്റെ ഉരുക്കുമുഷ്‌ടി നീണ്ടു വരുന്നതു ഞാൻ കാണുന്നു. പ്രത്യാശയ്ക്കു വകയില്ല. ഭാവി ഇരുളടഞ്ഞതാണ്! കുഞ്ഞുങ്ങളേ, നിങ്ങളുടെ ഭാവി ഇരുളടഞ്ഞതാണ്. ഇങ്ങനെ പോയാൽ തൊഴിലാളിവർഗ്ഗത്തിനു പ്രതീക്ഷിക്കാൻ മരണവും സർവ്വനാശവും മാത്രമേയുള്ളു. ചിലപ്പോൾ എൻ്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാവുന്നു. അതിനിടെ നീ എന്റെ കുഞ്ഞിനു ജന്മം നൽകാൻ മാട്ടെ, സാരമില്ല. കഴിഞ്ഞുപോയ ദുരന്തക്കൊടുങ്കാറ്റുകൾക്കൊന്നിനും പോകുന്നു. പോട്ടെ, / ഊതിക്കെടുത്താൻ കഴിയാത്ത ഒന്നാണ് എൻറെ മനസ്സിലെ നിന്നോടുള്ള 1 അഭിലാഷത്തിന്റെ തിരിനാളം. അടുത്ത വർഷം നമുക്കൊന്നിച്ച് ജീവിതം തുടങ്ങാം. എനിക്കു ഭീതിയുണ്ടെങ്കിലും, നമ്മുടെ പുനസ്സമാഗമം സാദ്ധ്യമാകുമെന്നുതന്നെ ഏത്ര ഞാൻ വിശ്വസിക്കുന്നു. നല്ലതുവരുമെന്നു പ്രതീക്ഷിക്കുക. അതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുക. അതു മാത്രമാണു കരണീയം. നാളെ എന്തു നടക്കുമെന്നു പറയാൻ വയ്യല്ലോ. ഭാവിയെക്കുറിച്ചു ശുഭപ്രതീക്ഷയോടിരിക്കാം. ഏതെങ്കിലുമൊരു ശകിയിൽ വിശ്വസിക്കാം. നമ്മൾ രണ്ടാളുടെയും ഹൃദയങ്ങളെ പ്രകാശമാനമാക്കുന്ന സ്നേഹത്തിൻ തിരിനാളത്തിലാണു ഞാൻ വിശ്വാസമർപ്പിച്ചിട്ടുള്ളത്. ഈ p ലോകത്ത് എനിക്കു മറ്റൊന്നുമില്ല. എനിക്കു സ്നേഹിതന്മാരില്ല. നിൻ്റെ ഓർമ്മ മാത്രം. അതു മങ്ങാതെ ഞാൻ സൂക്ഷിക്കുന്നു. കുഞ്ഞിൻ്റെ കാര്യം ഓർമ്മയില്ലാതല്ല. പക്ഷേ, അതു പിന്നീടേ വരുന്നുള്ളൂ. നീയും ഞാനും തമ്മിലുള്ള ബന്ധംമാത്രമാണു ശാശ്വതം. മറ്റൊന്നും ശാശ്വതമല്ല. ദൈവത്തിൻ്റെ കാര്യം പോലും ശ്ര ഇവിടെ പ്രസക്ടമല്ല. നമ്മുടെ സ്നേഹബന്ധത്തിൻെറ ഒരിക്കലും അണയാത്ത ജ്വാലയുണ്ടല്ലോ, അതു മതി. അതെൻ്റെ ജീവിതത്തിനു വെളിച്ചമാകുന്നു. മറ്റെല്ലാം ക്ലിഫോർഡും ബെർത്തയും കൽക്കരി ഖനികളും ഗവണ്മെൻറുകളും പണത്തിനു പിന്നാലെ പായുന്ന മനുഷ്യരാശിയും എങ്ങോ പോയി മറയട്ടെ!

ഇക്കാരണത്താലാണ് നിന്നെക്കുറിച്ച് ചിന്തിക്കാൻ ഞാനിഷ്‌ടപ്പെടാത്തത്. അതെന്നെ പീഡിപ്പിക്കുന്നു. നിനക്കു പ്രയോജനപ്പെടുന്നുമില്ല. നീ അടുത്തുണ്ടാ കണമെന്നാണെന്റെ ആഗ്രഹം. വെറുതെ മോഹിച്ചതുകൊണ്ടു ഫലമില്ലല്ലോ. ക്ഷമയോടിരിക്കാം. എൻറെ ജീവിതത്തിലെ നാല്‌പതാമത്തെ ശിശിരമാണിത്. എത്രയോ ശിശിരങ്ങൾ എനിക്കു നഷ്ടമായി. പക്ഷേ, ഈ ശിശിരത്തിൽ 1 നിന്നെക്കുറിച്ചുള്ള ഓർമ്മയുടെ തിരിനാളത്തിൽ നിന്നു ഞാൻ ആശ്വാസം തേടുന്നു/ വ് അതിനെ ഊതിക്കെടുത്താൻ ആരെയും ഞാൻ അനുവദിക്കില്ല. നീ സ്കോട്ലണ്ടിലും ഞാൻ ഇവിടെയുമാണെങ്കിലും, എൻറെ കരങ്ങൾക്കു നിന്നെ പുൽകാൻ കഴിഞ്ഞില്ലെങ്കിലും, എന്റെ കാലുകൾ നിന്റെ മേനിയെ വരിഞ്ഞുമുറുക്കുന്നി 301 ല്ലെങ്കിൽ പോലും, നീയെനിക്കാശ്വാസമരുളുന്നു. എന്റെ ആത്മാവ് നിന്നിലെ പ്രണയമകരന്ദം നുകർന്ന് ചിത്രശലഭത്തെപ്പോലെ പാറിനടക്കുന്നു. സംഭോഗാന്ത്യ ത്തിലെന്നപോലെ അവാച്യമായൊരു നിർവൃതിയിൽ വിലയം പ്രാപിക്കുന്നു. സംഭോഗത്തിന്റെ ഫലമായാണു നമ്മിൽ പ്രത്യാശ നാമ്പിട്ടത്. പുഷ്പങ്ങൾപോലും സൂര്യനും ഭൂമിയും തമ്മിലുള്ള സംഭോഗത്തിൻറെ ഫലമാണ്. അത്യന്തം പേലവമായ ഒന്നാണത്. അങ്ങേയറ്റത്ത സൂക്ഷിക്കാനൊക്കൂ. ക്ഷമയുണ്ടെങ്കിലേ അതിനെ കാത്തു സൂക്ഷിക്കാനൊക്കു


ഇപ്പോൾ ഞാൻ ചാരിത്രശുദ്ധി ഇഷ്ടപ്പെടുന്നു. കാരണം സംഭോഗത്തിൽ നിന്നു ലഭിക്കുന്ന സ്വാസ്ഥ്യമാണത്. ചാരിത്ര്യം എനിക്കു വിലപ്പെട്ടതാണ്. പ്രണയപുഷ്പദലത്തിലെ ഹിമകണങ്ങളെപ്പോലെ ഞാനതിനെ സ്നേഹിക്കുന്നു. രതിനിർവൃതിയുടെ നിമിഷം എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. വീണ്ടും ഞാൻ വസന്തമാവട്ടെ. നമുക്കൊന്നിക്കാം. കാമകേളിയുടെ പുളകച്ചാർത്തണിയാം. അതുവരെ ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കാം. ഒരു തെളിനീരരുവിപോലെ ചരിത്രത്തിന്റെ ശീതളിമ തപ്‌തമായ എൻ്റെ മനസ്സിനെ തണുപ്പിക്കുന്നു. ഇപ്പോൾ ചരിത്യത്തിന്റെ പൊൻനൂലിനാൽ നാം ബന്ധപ്പെട്ടിരിക്കുന്നു. അതീവ ഈ ബന്ധത്തിൻെറ സുഗന്ധമാസ്വദിക്കാൻ കഴിയാത്ത ചില പുരുഷന്മാരുണ്ട്. അവരോടു നമുക്കു സഹതപിക്കാം.

നിന്നെയൊന്ന് തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്രയൊക്കെ എഴുതില്ലാതെ നിറയ്ക്കേണ്ടിവരില്ലായിരുന്നു. നിൻെറ മൃദുമേനിയെ പുണർന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ മഷി കുപ്പിയിൽ തന്നെ അവശേഷിക്കുമായിരുന്നു. ആസന്ന ഭാവിയിൽ സുരതസുഖം നമുക്കു വീണ്ടും ആസ്വദിക്കാം.

അതുവരെ രണ്ടുപേർക്കും ചാരിത്യം കാത്തു സൂക്ഷിക്കാം. കുറച്ചുകാലം വേർപിരിഞ്ഞിരിക്കാതെ നിവൃത്തിയില്ലല്ലോ. അതാണു ബുദ്ധി.

സാരമില്ല. നമ്മൾ ഉൽക്കണ്ഠയ്ക്കു വശംവദരാകാൻ പാടില്ല. നേരത്തേ സൂചിപ്പിച്ച സ്നേഹത്തിന്റെ തിരിനാളത്തിലും അതിനെ കാത്തു സൂക്ഷിക്കുന്ന അജ്ഞ‌ാതനായ ദൈവത്തിലും വിശ്വാസമർപ്പിച്ചു നമുക്കു മുന്നോട്ടുപോകാം. നീ അകലെയാണെങ്കിലും നിൻ്റെ സാമീപ്യം യഥാർത്ഥത്തിൽ ഞാൻ അനുഭവിക്കുന്നു.

കത്ത് ഇവിടെ അവസാനിപ്പിക്കാൻ ഞാൻ നിർബന്ധിതനാകുന്നു. അകലെയാണെങ്കിലും നമ്മളൊന്നിച്ചാണ്. ആജീവനാന്തം ഒന്നിച്ചു കഴിയാനുള്ള അവസരം അനതിവിദൂരഭാവിയിൽ നമുക്കു കൈവരും. അതുവരെ, ഈ രാജകുമാരൻ പ്രിയപ്പെട്ട രാജകുമാരിക്ക് ഹൃദയഭാരത്തോടെ, പ്രത്യാശയോടെ, ശുഭരാത്രിനേരുന്നു.'

Comments

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)