കാകപുരം_
കാകപുരം സമീപകാല ഇന്നത്തെ ഇന്ത്യയുടെ സദൃശമായ ഒരു ഭൂപ്രകൃതിയാണ്. റിഷാൻ റാഷിദ് വരച്ചു വയ്ക്കുന്ന ഈ ഭൂപടം ഒരു സ്ഥലപുരാണത്തിന്റെ കഥയായി അവതരിപ്പിക്കുന്നു. ഗൗതമൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം പെട്ടെന്ന് അപ്രത്യക്ഷമാകുന്നതും തുടർന്ന് അഹല്യ എന്ന തന്റെ സഹധർമ്മണി ഗൗതമൻ പറഞ്ഞു തന്ന കഥയെ എഴുതി പൂർത്തിയാക്കുകയാണ്. കോടതികെട്ടിടത്തിന്റെ പണി നടക്കുന്നിടത്ത് നിന്നും ഒരു വിഗ്രഹം തക്ഷകന് കണ്ടെടുക്കുന്നു. തുടർന്ന് തിരുവോത്ത് രാമൻ നായർ ഉദയം ചെയുകയും അവിടെ രാജ്യത്തിൻറെ ഏറ്റവും വലിയ കല്ലമ്പലം സ്ഥാപിക്കുന്നതിലേക്ക് എത്തുന്നു. ഓ വി വിജയന്റെ ധർമ്മപുരാണത്തിലേതു പോലെയുള്ള ശൈലി ഇവിടെ കാണാനാവുണ്ട്. കാകപുരം രാമാനഗരമായി മാറുന്നതു ഈ നോവലിൽ കാണാം. ഹിന്ദുത്വവാദികളുടെ ദളിത്-മുസ്ലിം വിരുദ്ധതയെന്ന പോലെ പരിസ്ഥിതി നാശവും സ്വർഗ്ഗലൈംഗികതയുമെല്ലാം നോവലിന്റെ ഘടനയുമായി കണ്ണിചേരുന്നു.
Characters
- ഗൗതമൻ - കണ്ണാദരന്റെ മകൻ
- അഹല്യ
- സ്വസ്തികൻ - ഗൗതമന്റെ സുഹൃത്തും സുപ്രീംകോടതി വക്കീലും
- തക്ഷകൻ
- കശ്യപ
- ശതാനന്ദൻ
- വേദ
- കന്യക
- തിരുവോത്ത് രാമൻ നായർ
- ചിത്രരഥൻ
- രാഹുകൻ - കശ്യപയുടെ അച്ഛൻ
- കണ്ണാദരൻ - പാണ്ട്യപുരത്തെ കുറിച്ച് കഥ എഴുതുന്നയാൾ
- സുശ്രുതൻ - വേദയുടെ അച്ഛൻ ; താലൂക്ക് ആപ്പീസിലെ താൽക്കാലിക കാവൽക്കാരൻ
Pg no 68
ആളുകൾ എത്ര വേഗത്തിലാണ് മാറ്റത്തിന് വിധേയമാവുന്നതെന്ന് ആലോചിച്ചിട്ട് എങ്ങുമെത്തുന്നില്ല. അദൃശ്യമായ ഒരു വട്ടത്തിനുള്ളിൽ കുടുങ്ങി നിൽക്കുകയാണ് എല്ലാവരും. എന്നാൽ ആരോ അതിനെ നിയന്ത്രിക്കുന്നുമുണ്ട്
pg no 187
സ്വന്തം ഭൂമിയിൽപോലും ഇടമില്ലാത്ത മനുഷ്യരാവുന്നത് അവരറിയുന്നില്ല. എല്ലാം ദൈവ ത്തിനുവേണ്ടിയെന്നു കരുതി സന്തോഷിക്കുന്ന ഈ ജനത തോറ്റവരാണ്. ഇനിയൊരിക്കലും ജയിക്കാൻ കഴിയാത്തവിധം തോറ്റുപോയവർ.

Comments
Post a Comment