ജ്ഞാനഭാരം


കൈലാസ് പാട്ടീൽ - എഴുത്തുക്കാരന്റെ ഏറ്റവും പ്രായം ചെന്ന കൂട്ടുക്കാരൻ

വിഘനേഷ് പാട്ടീൽ - കൈലാസ് പാട്ടീൽ മരിച്ച വിവരം അറിയിച്ചു മകൻ

ജഗദ - നരേഷിന്റെ സഹോദരി

സോഹൻ ദേശായി - ജഗദയുടെ ഭർത്താവ്

ദത്താത്രേയ ചാറ്റാർജി - പുതിയ ചീഫ് ജസ്റ്റിസ് ; കൈലാസ് പാട്ടിലിന്റെ സഹപാഠി



pg no 59

ഭൂമിയിൽ ഒരു പ്രയോജനവുമില്ലാത്ത സത്യങ്ങളാണ് അധികവും മറ്റുള്ളവരെ വേദനിപ്പിക്കും എന്നുകൂടിയുണ്ടെങ്കിൽ അവ നുണ കളേക്കാൾ ആപത്‌കരമാണ്. അത്തരം സത്യങ്ങളെ ഒഴിവാക്കുക തന്നെയാണ് അഭികാമ്യം. നിസ്സാരമായ നമ്മുടെ ജീവിതത്തിൽ കുറെയേറെ മനുഷ്യരെ ദുഃഖിപ്പിക്കുന്നതിൽ ഒരർഥവുമില്ല, അത് ഏതു സത്യത്തിന്റെ്റെ പേരിലാണെങ്കിലും

pg no 90

ഇനി പുതിയതൊന്നും വയ്യ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ പഴയൊരു കാല ത്തിൽ സ്‌തംഭിച്ചു നില്ക്കുക മാത്രമേ എനിക്കു വയ്ക്കൂ. അവിടെ കിടന്നുകൊണ്ടു കാണുന്ന സ്വപ്‌നങ്ങളേ എനിക്കുള്ളൂ

ഒഴുകിക്കൊണ്ടിരിക്കേ പെട്ടെന്നു നിലച്ചുപോയ ഒരു നദി പോലെ...അതിനുമേൽ ഉറച്ചുപോയ ഒരു തോണിപോലെ...

Pg no 104

ഓരോരോ പദവികളിലും സ്ഥാനങ്ങളിലുമെത്തുമ്പോഴാണ് അവ ഭ്രമിപ്പിക്കുന്ന ശൂന്യതകൾ മാത്രമാണെന്നു മനസ്സിലാവുന്നത്. ചി ലപ്പോൾ തോന്നും ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നുമില്ല എന്നു മനസ്സിലാക്കാൻ വേണ്ടിയിട്ടാണ് മനുഷ്യർ അവയൊക്കെ നേടാൻ അധ്വാനിക്കുന്നത് എന്ന്. നിങ്ങൾ ഒരു വലിയ ന്യായാധിപനാകൂ, മന്ത്രിയാകൂ, ഒരു വലിയ താരം, അല്ലെങ്കിൽ ധനികൻ. അവിടെയെ ത്തി കുറച്ചുകാലം തുടർന്നുകഴിയുമ്പോൾ എല്ലാം പഴയതുപോലെ യാവും. ആ പദവികളിലെ ഗരിമകൾ നിങ്ങൾക്കു മതിയാവാതെ വരും. ഇതിനൊക്കെ അത്രയേ അർഥം കാണാനുള്ളൂ

Pg no 137

മുൻപു താമസിച്ചിരുന്ന വാടകസ്ഥലം വെച്ചുനോക്കുമ്പോൾ ഫ്ളാറ്റ് വളരെ വലുതായിരുന്നു. വലിയ വീടുകളിൽ താമസിക്കു മ്പോൾ നമ്മൾ കൂടുതൽ ചെറുതാവുന്നതുപോലെ തോന്നും. അവിടെ പാർക്കാൻ നമ്മുടെ ശരീരത്തിനു വലുപ്പം പോരാ എന്നു സംശയിക്കും. ഇപ്പോഴുമതേ. ഈ വലിയ വീട്ടിൽ ഒരൊറ്റമുറിയിൽ ചുരുങ്ങിക്കൂടി ഒരുറുമ്പിനെപ്പോലെ ഞാൻ താമസിക്കുന്നു

pg no 153

എനിക്കിപ്പോൾ അത്തരം മനുഷ്യരെ ശരിക്കും ഭയമാണു കൈലാസ്. ഓരോ വിജയവും ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. വിജയം കൊയ്യുന്നവർ ലോകത്തെ ജീവിക്കാൻ പറ്റാത്ത ഒരിടമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നു തോന്നും

Comments

Popular posts from this blog

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

ആർ രാജശ്രീയുടെ ആത്രേയകം

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)