Posts

കാകപുരം_

Image
കാകപുരം സമീപകാല ഇന്നത്തെ ഇന്ത്യയുടെ സദൃശമായ ഒരു ഭൂ പ്രകൃതിയാണ് . റിഷാൻ റാഷിദ് വരച്ചു വയ്ക്കുന്ന ഈ ഭൂപടം ഒരു സ്ഥലപുരാണ ത്തിന്റെ കഥയായി അവതരിപ്പിക്കുന്നു . ഗൗതമൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം പെട്ടെന്ന് അപ്രത്യക്ഷമാകുന്നതും തുടർന്ന് അഹല്യ എന്ന തന്റെ സഹധർമ്മണി ഗൗതമൻ പറഞ്ഞു തന്ന കഥയെ എഴുതി പൂർത്തിയാക്കുക യാണ് . കോടതി കെട്ടിട ത്തിന്റെ പണി നടക്കുന്നിടത്ത് നിന്നും ഒരു വിഗ്രഹം തക്ഷകന് കണ്ടെടുക്കുന്നു . തുടർന്ന് തിരുവോത്ത് രാമൻ നായർ ഉദയം ചെയുകയും അവിടെ രാജ്യത്തിൻറെ ഏറ്റവും വലിയ കല്ലമ്പലം സ്ഥാപിക്കുന്നതിലേക്ക് എത്തുന്നു . ഓ വി വിജയ ന്റെ ധർമ്മപുരാണത്തിലേ തു പോലെ യുള്ള ശൈലി ഇവിടെ കാണാനാവുണ്ട് . കാക പു രം രാമാനഗരമായി മാറുന്നതു ഈ നോവലിൽ കാണാം . ഹിന്ദുത്വ വാദികളുടെ ദളിത് - മുസ്ലിം വിരുദ്ധത യെന്ന പോലെ പരിസ്ഥിതി നാശവും സ്വർഗ്ഗ ലൈംഗി ക തയുമെല്ലാം നോവലിന്റെ ഘടനയുമായി കണ്ണിചേരുന്നു . Characters ഗൗതമൻ - കണ്ണാദരന്റെ മകൻ അഹല്യ സ്വസ്തികൻ - ഗൗതമന്റെ സുഹൃത്തും സുപ്രീംകോടതി വക്കീലും തക്ഷകൻ കശ്യപ ശതാനന്ദൻ വേദ കന്യക തിരുവോത്ത് രാമൻ നായർ ചിത്രരഥൻ ...

ജ്ഞാനഭാരം

Image
കൈലാസ് പാട്ടീൽ - എഴുത്തുക്കാരന്റെ ഏറ്റവും പ്രായം ചെന്ന കൂട്ടുക്കാരൻ വിഘനേഷ് പാട്ടീൽ - കൈലാസ് പാട്ടീൽ മരിച്ച വിവരം അറിയിച്ചു മകൻ ജഗദ - നരേഷിന്റെ സഹോദരി സോഹൻ ദേശായി - ജഗദയുടെ ഭർത്താവ് ദത്താത്രേയ ചാറ്റാർജി - പുതിയ ചീഫ് ജസ്റ്റിസ് ; കൈലാസ് പാട്ടിലിന്റെ സഹപാഠി pg no 59 ഭൂമിയിൽ ഒരു പ്രയോജനവുമില്ലാത്ത സത്യങ്ങളാണ് അധികവും മറ്റുള്ളവരെ വേദനിപ്പിക്കും എന്നുകൂടിയുണ്ടെങ്കിൽ അവ നുണ കളേക്കാൾ ആപത്‌കരമാണ്. അത്തരം സത്യങ്ങളെ ഒഴിവാക്കുക തന്നെയാണ് അഭികാമ്യം. നിസ്സാരമായ നമ്മുടെ ജീവിതത്തിൽ കുറെയേറെ മനുഷ്യരെ ദുഃഖിപ്പിക്കുന്നതിൽ ഒരർഥവുമില്ല, അത് ഏതു സത്യത്തിന്റെ്റെ പേരിലാണെങ്കിലും pg no 90 ഇനി പുതിയതൊന്നും വയ്യ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ പഴയൊരു കാല ത്തിൽ സ്‌തംഭിച്ചു നില്ക്കുക മാത്രമേ എനിക്കു വയ്ക്കൂ. അവിടെ കിടന്നുകൊണ്ടു കാണുന്ന സ്വപ്‌നങ്ങളേ എനിക്കുള്ളൂ ഒഴുകിക്കൊണ്ടിരിക്കേ പെട്ടെന്നു നിലച്ചുപോയ ഒരു നദി പോലെ...അതിനുമേൽ ഉറച്ചുപോയ ഒരു തോണിപോലെ... Pg no 104 ഓരോരോ പദവികളിലും സ്ഥാനങ്ങളിലുമെത്തുമ്പോഴാണ് അവ ഭ്രമിപ്പിക്കുന്ന ശൂന്യതകൾ മാത്രമാണെന്നു മനസ്സിലാവുന്നത്. ചി ലപ്പോൾ തോന്നും ഇങ്ങനെയുള്ള കാര്...

ആലാഹയുടെ പെണ്മക്കൾ

Image
  ആനി എന്ന കൗമാരിക്കാരിയുടെ വീക്ഷണത്തിൽ നിന്ന് പുരാതന തൃശൂർ നഗരത്തിന്റെ നാൾവഴികളിലൂടെ ഒരു യാത്ര. കോക്കാഞ്ചിറ എന്ന കുഗ്രാമം വളർന്നു പന്തലിച്ചതിന്റെ കഥ തനത് തൃശൂർ ഭാഷയുടെ ശൈലിയിൽ സാറാ ജോസഫ് വരച്ചിടുന്നു. കുട്ടി പാപ്പൻ എന്ന മറിയയുടെ (ആനിയുടെ അമ്മാമ) ഒരു മകൻ ക്ഷയരോഗിയാണ്. മറിയയുടെ വിധവയായ മൂത്തമകൾ കുഞ്ഞില വയറ്റാട്ടിയായി ജോലി ചെയ്യുന്നു. ആനി മറിയയുടെ മകന്റെ മകളാണ്. മകൻ കൊച്ചപ്പൻ പണ്ട് നാട് വിട്ടു പോയതാണ്. ഇതുകൂടാതെ ചിന്നമ്മയെന്നും ചിയ്യമ്മയെന്നും പേരുള്ള രണ്ട് പെൺമക്കൾ കൂടി അവർക്കുണ്ട്. ഇങ്ങനെ ഓരോ മക്കളുടെ ജീവിതവും ഇതിൽ വളരെ വിശദമായി എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു ആലാഹ തന്റെ വചനത്താലെ നൽമരണ ഉണ്മയോട് അക്കാല ത്തെയും ആദ്യത്തെയും അവ്വയെയും സൃഷ്ടിച്ച തമ്പുരാൻ തൃക്കെ കൊണ്ട് മെനഞ്ഞുണ്ടാക്കിയ ശുദ്‌മാന തമ്പുരാൻ റുഹാദ് കുദശയാലെ ഉത്ഭവിച്ച് ഉടുപ്പ് ഉടുക്കപ്പെട്ട് ബെലെഹം എന്ന മലയിൽ ഭൂമി തന്റെ പകയുള്ള സിംഹം ആന ആടുമാടുകൾ കണ്ടൊഴിഞ്ഞ് വാങ്ങിപ്പോകു വാൻ ഭൂമി ഗാഗുൽത്താമലയിൽ തല തറയ്ക്കപ്പെട്ട് ആണി നാലും ഒന്ന് ആകാശമോക്ഷത്തിലും ഒന്ന് മാർപ്പാപ്പ പക്കലും ഒന്ന് മാലാഖ പക്കലും ഒന്ന് കാറ്റിനെയും ...

Emotional wellness _ OSHO

ആധുനികമനുഷ്യൻ കൂടുതലും 'ഇല്ല'യാണ് പറയുന്നത്. അതുകൊണ്ടാണ്, എന്താണ് ജീവിതത്തിന്റെ അർത്ഥം? എന്തുകൊണ്ടാണ് നമ്മൾ ജീവിച്ചിരിക്കുന്നതുതന്നെ? എന്തിനാണ് ജീവിക്കുന്നത്? എന്നീ ചോദ്യങ്ങൾ ഉയരുന്നത്. ദൈവത്തോട് നാം 'ഇല്ല' പറഞ്ഞു, അതീതത്തോട് നാം 'ഇല്ല' പറഞ്ഞു, യുഗങ്ങളായി മനുഷ്യൻ ജീവിച്ചിരുന്ന എല്ലാറ്റിനോടും 'ഇല്ല' പറഞ്ഞു. മനുഷ്യൻ ജീവിച്ച എല്ലാ മൂല്യങ്ങളും വിലകെട്ടവയാണെന്ന് നാം മതിയാവോളം പറഞ്ഞു. ഇപ്പോൾ നാം ബുദ്ധിമുട്ടിലാണ്, തീവ്രവേദനയിലാണ്. ജീവിതം കൂടുതൽ കൂടുതൽ നമുക്ക് അസാധ്യമായികൊണ്ടിരിക്കുന്നു. ഭീരുക്കളായതുകൊണ്ടുമാത്രമാണ് നാം ജീവിതം തുടരുന്നത്. ജീവിക്കാനുള്ള എല്ലാ കാരണങ്ങളും നാം നശിപ്പിച്ചിരിക്കുന്നു. ആത്മഹത്യചെയ്യാൻ കഴിയാത്തതു കൊണ്ടുമാത്രമാണ് നാം ജീവിക്കുന്നത്. മരണത്തെ നമുക്ക് ഭയമാണ്. അതുകൊണ്ട് ജീവിക്കുന്നു. സ്നേഹത്തിൽനിന്നല്ല, ഭയത്തിൽനിന്നാണ് നാം ജീവിക്കുന്നത്. പോസിറ്റീവാകുന്നതാണ് നല്ലത്. പോസിറ്റീവാകുന്തോറും നിങ്ങൾ ഹൃദയത്തിലേക്കാണ് പോകുന്നത്. ഹൃദയത്തിന് നിഷേധഭാഷ അറിഞ്ഞുകൂടാ. 'എന്താണ് സൗന്ദര്യം?' എന്ന് ഹൃദയം ഒരിക്കലും ചോദിക്കുന്നില്ല. ഹൃദയം അതാസ്വദിക്കുന്നു. ആ...

ഇരീച്ചാൽകാപ്പ്

Image
ഇരീച്ചാൽകാപ്പ് ഹിംസയും കാമവുമാണ് മനുഷ്യന്റെ ജൈവികസ്വഭാവം. ബാക്കിയെല്ലാം ജീവചക്രത്തിനിടയിൽ അവൻ പരിശീലിച്ചെടുക്കുന്നതാണ്. കരഞ്ഞുകൊണ്ട് ജീവിതത്തിന് തുടക്കമിടുന്നതിനാൽതന്നെ, ആദ്യകരച്ചിലിന്റെ ആഘാതം നൽകിയ മാനസികാവസ്ഥയിൽനിന്നും പുറത്തുകടക്കാൻ മനുഷ്യന് ഇതുവരെ കഴിഞ്ഞി ട്ടില്ല. ആ ആഘാതത്തിന്റെ കൊണ്ടുനടപ്പുകാരാണ് മനുഷ്യർ. ഏറ്റവും അസംതൃപ്‌തമായ ഒരു ജീവിതവൃത്തത്തിൽ നിന്നുമാണ് മനുഷ്യൻ ശാന്തിയുടെയും സമാധാനത്തിന്റെയും വലിയ പാഠങ്ങൾ സ്വന്തമാക്കുന്നത്. ആ പാഠം പഠിക്കാൻ പറ്റാതെ പോകുന്നവരെല്ലാം അരാജകവാദികളാകുന്നു. വിജയിക്കുന്നവർ നല്ല മനുഷ്യരും. നമുക്കിടയിലെ നല്ലവരെന്ന് പറയപ്പെടുന്നവരെല്ലാംതന്നെ മികച്ച പരിശീലനത്തിലൂടെ ജീവിക്കാൻ പഠിച്ചവരാണ്. ഓർഗാനിക്കായ വഴികളിലൂടെ നടക്കുന്നവർ തോറ്റവരും. പുതിയ തലമുറ എത്ര സത്യസന്ധരാണ്, അവർക്ക് സങ്കടം വന്നാൽ കരയും, ദേഷ്യം വന്നാൽ പൊട്ടിത്തെറിക്കും, സ്നേഹം തോന്നി യാൽ കെട്ടിപ്പിടിക്കും. 'വികാരങ്ങൾ അടക്കിവെക്കുന്നവർ ഭീരുക്കളാണ്. പാതി വായിച്ച് അടയാളംവെച്ച പുസ്‌തകമാണ് നമ്മുടെയെല്ലാം ജീവിതമെന്നു തോന്നിയിട്ടുണ്ട്. തുറന്നു വായിക്കുന്ന അടുത്തഘട്ടംവരെ ചലനങ്ങളൊന്നുമില്ലാതെ തനിച്ചാകുന്ന പു...

ലേഡി ചാറ്റർലിയുടെ കാമുകൻ _ഡി എച്ച് ലോറൻസ്

Image
  ലേഡി ചാറ്റർലിയുടെ കാമുകൻ 1928 ൽ അശ്ലീല ഗ്രന്ഥമെ ന്നു മുദ്രകുത്തി നിരോധിച്ച എന്ന ക്ലാസിക് നോവൽ. സുന്ദരിയും ബുദ്ധിമതിയും വിദ്യാസമ്പന്നയുമായ കോണി റീഡ്. ബ്രിട്ടനിലെ ഉയര്‍ന്ന മധ്യവര്‍ത്തി കുടുംബത്തില്‍ ജനനം. ഇരുപത്തി മൂന്നാമത്തെ വയസ്സില്‍ ക്ലിഫോഡ് ചാചാറ്റര്‍ലി എന്നാല്‍ സമ്പത്തിന്റെ മടിത്തട്ട് തന്നെയായിരുന്നു. മധുവിധു ഒരു മാസം കഷ്ടി കഴിഞ്ഞുകൂടിയെന്നു പറയാം. ക്ലിഫോഡിന് യുദ്ധത്തില്‍ പങ്കെടുക്കാനുള്ള ഉത്തരവ് വന്നു. യുദ്ധം കഴിഞ്ഞ് തിരികെ വന്നത് അരയ്ക്ക് താഴെ തളര്‍ന്ന ശരീരവുമായിട്ടാണ്. പക്ഷേ ക്ലിഫോഡ് പ്രശസ്തനായി, എഴുത്തുകാരനായി, ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ളയാളായി. ചാറ്റര്‍ലിയുടെ പ്രഭുമന്ദിരം വലിയ ബുദ്ധിജീവികളുടെ സ്ഥിരം താവളമായി. കോണി ചാറ്റര്‍ലി അതോടെ തികച്ചും ഏകാന്തയായി. വീട്ടില്‍ വരുന്നവരില്‍ പലരും ലേഡി ചാറ്റര്‍ലിക്കുമേല്‍ കൊതിക്കണ്ണുകളെറിഞ്ഞു. ലേഡി ചാറ്റര്‍ലി ആ കണ്ണുകളെയൊക്കെ കൂടുതല്‍ കൊതിയിലേക്കാഴ്ത്തിക്കൊണ്ടേയിരുന്നു. എങ്കിലും വിരസതയുടെ പര്യായമായി താന്‍ സ്വയം മാറിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവില്‍ കോണി തന്റെ മജ്ജയെയും മാംസത്തെയും തിരിച്ചുപിടിക്കാനൊരുങ്ങിപ്പുറപ്പെട്ടു. ബന്ധങ്ങള...

ഒരു പെൺകുട്ടിയുടെ ഓർമ്മ_ആനി എർണോ

Image
ഒരു പെൺകുട്ടിയുടെ ഓർമ്മ - ആനി എർണോ   "പുസ്തകം തീരുന്നതോടെ ഞാൻ മരിക്കും എന്ന ചിന്ത പലപ്പോഴും എന്നെ പിടികൂടാറുണ്ട്. പ്രസിദ്ധീകരിക്കാനുള്ള ഭയമോ സകലതും പൂർത്തീകരിക്കപ്പെട്ടു എന്ന ബോധ്യമോ, അതെന്താണെന്ന് എനിക്കറിയില്ല. പുസ്‌തകമെഴുതുകയും പുസ്തകം തീർന്നുകഴിഞ്ഞാൽ താൻ മരണപ്പെടുകയും ചെയ്യു മെന്ന് ഒരിക്കൽപോലും ചിന്തിച്ചിട്ടില്ലാത്തവരോട് ഞാൻ അസൂയപ്പെടാറില്ല." "ഫിലോസഫി നമ്മെ വിവേകികളാക്കുന്നത് അതിശയം തന്നെ. മറ്റുള്ളവർ ഒരു മാർഗ്ഗമായല്ല വർത്തിക്കേണ്ടത്, മറിച്ച് ലക്ഷ്യമായാണെന്നും നമ്മൾ യുക്തിസിദ്ധമായ ജന്തുക്കളാണെന്നും ആകയാൽ അബോധാവസ്ഥയും ദൈവപരതയും പദഭ്രംശകമാണെന്നും എന്നെക്കൊണ്ട് നിർബന്ധപൂർവ്വം ചിന്തി പ്പിച്ചും ആവർത്തിച്ചാവർത്തിച്ച് എഴുതിപ്പിച്ചും കൊഞ്ചിക്കുഴയാനുള്ള എന്റെ ആഗ്രഹത്തെ അവർ എടുത്തുകളഞ്ഞു."  മാതാപിതാക്കളിൽ നിന്നും സ്വാതന്ത്ര്യം തേടി നടന്ന കൗമാരപ്രായത്തിൽ എത്തിപ്പെടുന്ന ജീവിത സാഹചര്യത്തിൽ ഇഷ്ടം തോന്നിയ പുരുഷനോടൊപ്പം സ്വയം സമർപ്പിക്കുകയും , അത് തെറ്റായി പോയെന്ന വസ്തുത തിരിച്ചറിയുകയും , എന്നാൽ അയാളെ നഷ്ടപ്പെടു ത്താൻ കഴിയുന്നില്ല .