Posts

Showing posts from March, 2025

ഡയാസ്പൊറാ_ സുരേഷ് കുമാർ വി (Diaspora - Suresh Kumar V)

Image
മട്ടാഞ്ചേരി പശ്ചാ ത്തലമായുള്ള പ്രവാസത്തിന്റെ കഥയാണിത് . ജനിച്ച നാടിനെ , പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നന്നേക്കും മായി പിരിയേണ്ടി വരുന്ന അവസാന ജൂതനായ സോളമൻ ഹലേഗ്വാ അനുഭവിക്കുന്ന വ്യഥ കാലും മട്ടാഞ്ചേരിയിലെ അവസാന ദിവസങ്ങളും ജൂത ത്തെരുവിലെ ക്രിസ്തുമസ് ആഘോഷങ്ങളും മറ്റു മനുഷ്യരുടെയും ജീവിതവും പറയുന്ന സുരേഷ് കുമാറിന്റെ നോവൽ. സോളമ ൻ ഹ ലേ ഗ്വാ അഥവാ സ്ലോമോ. അയാൾ വളർത്തുന്ന പന്ത്രണ്ട് പൂച്ചകളും മാർത്തയും ലാസറും തിമോരയും ഇളംപരിതിയും പിന്നെ കുറേ മനുഷ്യരും! മട്ടാഞ്ചേരി ക്കാർ ബഹുമാനപുരസ്കരം മുത്ത എന്ന് വിളിക്കുന്നു സ്ലോമോ, ലാസറിനും മാർത്തയ്ക്കും ആരായിരുന്നു ? ലാസർ സ്ലോമോ യുടെ നിഴൽ ആവാൻ കൊതിച്ചു . എപ്പോഴും കൂടെ ഉണ്ടാവാൻ ശ്രമിച്ചു . ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടല്ല . അവരുടെ ജീവിത ചര്യകൾ സ്ലോമോ യും ജൂത പ്പുരയു മായി ബന്ധപ്പെട്ടു കിടന്നു . മക്കളുടെ നിർബന്ധ ത്തിനു വഴങ്ങി ഇസ്രായേ ലിലേക്ക് പോകാൻ തയ്യാറാ കുന്ന സ്ലോമോ , നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ അറുതിയില്ല . From the Book സ്ലോമോ തിമോരയെ കുറിച്ച് ആലോചിക്കുമ്പോൾ തോന്നു ...

എഴുത്തുകുത്തുകൾ

Image
ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒക്കെ പ്രതീക്ഷ വയ്ക്കുന്നത് തന്നെ അബദ്ധമാണല്ലേ? സ്വാതന്ത്ര്യം അലതല്ലുന്ന ഒരു രാജ്യത്ത് മറ്റൊരാൾക്ക്‌ വേണ്ടി കാത്തിരിക്കുന്നു എന്ന് പറയാൻ എന്തുകൊണ്ടോ പറ്റാതെ പോയി. ഒറ്റപ്പെടലുകൾക്കും ഏകാന്തതയ്ക്കും ഇടയിൽ കഴിയുന്ന ഒരാളെ സംബന്ധിച്ച് പ്രതേകിച്ചുമല്ലേ.! എത്രനാളെന്നു കരുതി മാറ്റിനിർത്തപെടുക. ഇതേ മാനസിക അവസ്ഥയിൽ തന്നെ ആയിരിക്കില്ലേ, കൂടെ കഴിയുന്നവരും.? പിന്നിട്ട വഴികളെ കുറിച്ച് ഓർക്കാൻ ആർക്കും കഴിയില്ല. മരണത്തിന്റെ മണിമുഴക്കത്തിനായി കാത്തിരിക്കാം. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ, അന്നീ തെറ്റുകൾ ആവർത്തിക്കപ്പെടാതെ കഴിക്കണം. പറഞ്ഞുവിട്ടവർക്ക് ആർക്കും ഒരു മനസ്താപത്തിനും ഇടമില്ല. അവർക്കൊന്നും നഷ്ടപ്പെട്ടില്ല. നഷ്ടം എനിക്ക് മാത്രം. ഇത് എനിക്ക് നഷ്ടമാവാൻ വേണ്ടി മാത്രം സംഭവിച്ചത് പോലെ ഉണ്ട്. നിങ്ങൾ ഇറങ്ങി പോയത് മുതൽ ഒരു അസ്തമയം ആരംഭിച്ചിരിക്കുന്നു. പത്തുനാൽപ്പത് വയസ്സ് വരെയേ ഗ്രഹങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുള്ളു എന്ന് വായിച്ചിരുന്നു. രാജയോഗവും ഗജകേസരിയോഗവും എല്ലാം അതിന്റെ സൗഭാഗ്യങ്ങൾ കൊണ്ട് നിറച്ചിരിഞ്ഞു. തൊട്ടാൽ പൊന്നാക്കുന്ന തരം നമ്മുടെ കൈകളെ അത് ബലപ...

നൃത്തം എം മുകുന്ദൻ

Image
  നൃത്തം_ എം_ മുകുന്ദൻ ശ്രീധരന് തന്റെ നാല്പത്തിയെട്ടാം വയസ്സിലാണ് സ്വന്തമായി ഭൂമി യുടെ പേര് രേഖ പെടുത്താൻ വേണ്ടാത്ത സ്ഥിരമായ മേൽവിലാസം കിട്ടുന്നത് . @hotmail എന്ന വാലറ്റമുള്ളോരു വിലാസം . വീട്ടുടമസ്ഥന്റെ സമ്മർദ്ദത്തിന് വഴങ്ങി വാടകവീട് ഒഴിയേണ്ടിവന്നാലോ എത്ര തന്നെ ട്രാൻസ്ഫറുകൾ എവിടെയെല്ലാം ഉണ്ടായാലോ ഈ വിലാസത്തിനു മാറ്റമുണ്ടാകില്ല . ഒരു മെയിൽ വരുന്നത് ഏറ്റവും ആഹ്ലാദ കരമാണ് , ലോകത്തിലെവിടയോ ഇരുന്നു മറ്റൊരാൾ തന്നെ ആലോചിച്ചല്ലോ എന്നൊരു തോന്നൽ . അങ്ങനെയിരിക്കെ അജ്ഞാതനായ അഗ്നി എന്ന യുവാവിൽ നിന്നും ഇമെയിൽ വരുന്നു . താങ്കൾക്ക് എന്റെ കഥ കേൾക്കാമോ ? തുടർന്ന് അയാളുടെ കഥ ഖണ്ഡശ്ശ യായി വരുന്നത് പോലെ പല ഭാഗങ്ങളായി ശ്രീധരനെ തേടിയെത്തുന്നു . ബാലകൃഷ്ണൻ എന്ന നാട്ടിൻപുറത്ത് ക്കാരന്റെ ജീവിതത്തിൽ ഉണ്ടായ അവിസ്മരണീയമായ ലോക സഞ്ചാരവും തുടർന്ന് തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും കഥ പോലെ വിവരിക്കുന്നു .

ഇരുട്ടിൽ ഒരു പുണ്യാളൻ_പി എഫ് മാത്യൂസ്

Image
ഇരുട്ടിൽ ഒരു പുണ്യാളൻ___ പി എഫ് മാത്യൂസ് ദൈവമുണ്ടെന്ന വിശ്വാസത്തിനൊപ്പം തന്നെ വേരുറച്ചു പോയതാണ് സാത്താന്റെയും പിശാചിന്റെയും വിശ്വാസങ്ങളും. കർമ്മലിയുടെ അവസാന കത്തിൽ വെളിപ്പെടുത്തുന്നതും അതുതന്നെയാണ് ഈ നോവലിൽ സംഭവിക്കുന്നത് യാഥാർത്ഥ്യമാണോ മിഥ്യയാണോ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് കഥാകാരൻ ഈ വായനയെ കൊണ്ടുപോയിരിക്കുന്നത്. മൂസാഹാജി ലോഡ്ജിൽ മുറിയെടുക്കുന്ന എഴുത്തുകാരൻ വരെ ഈ കഥയിൽ പങ്കാളിയാവുന്നുണ്ട്. പറങ്കികളുടെ നിധികുംഭത്തിന് കാവലിനായി അടിമയും കാവൽക്കാരനും ആയ കാപ്പിരിയെ കൊന്ന് അവിടെ കുഴിച്ചിട്ടു. ആത്മാവായി മാറിയ കാപ്പിരി മുടങ്ങാതെ കള്ളും കൂരിക്കറിയും ചുരുട്ടും തന്ന് ആരാധിക്കുന്ന നാട്ടുകാരായ കറുമ്പന്മാരുമായി സന്ധി ഉണ്ടാക്കിയെന്ന് മാത്രമല്ല ആത്മാവിനെ വരെ പണയം വെച്ച് സേവിക്കുന്നവർക്ക് നിധി കുംഭം വിട്ടുകൊടുക്കാൻ തയ്യാറായി നിൽക്കുന്ന ആളുമായി. താഴെത്തട്ടിലുള്ള ആളുകളുടെ നായക പരിവേഷത്തിൽ നിന്ന് പതിയെ മുത്തപ്പന് മാറ്റം വന്നു. അന്നംകുട്ടി പറഞ്ഞപോലെ "സ്വത്തും പണവും മനുഷ്യനെ മാത്രമല്ല ആത്മാക്കളെയും ദുഷിപ്പിക്കും". സമ്പാദിക്കാൻ കണ്ടെത്തുന്ന ഏറ്റവും എളുപ്പമുള്ള മാർഗ്ഗം , പറങ്കികളുടെ കാ...

ജെൻ സീ കുടംബങ്ങൾ

Image
ഒരുമിച്ച് ജീവിക്കുന്ന മനുഷ്യരെല്ലാം സ്നേഹത്തിൽ അധിഷ്ഠിതമായ ജീവിതം തന്നെയാണോ നയിക്കുന്നത് ! അങ്ങനെയാണെന്ന് നമുക്ക് ആശിക്കാമല്ലേ ..എന്നാൽ അനുഭവങ്ങളും ജീവിതങ്ങളും പറയുന്നത് മറിച്ചാണ് മനുഷ്യർ ഒപ്പമായിരിക്കുമ്പോൾ തന്നെയും ഒറ്റയായി പോകുന്നുണ്ട് ..! മനുഷ്യർ ഒരുമിച്ച് ജീവിക്കുന്നത് തന്നെയും ഉത്തരവാദിത്തത്തിന്റെയോ, കടപ്പാടുകളുടേയോ, വിവാഹം ചെയ്തതിന്റെയോയൊക്കെ പേരിലൊക്കെ കൂടിയാകും!! ഒരുതരി പോലും സ്നേഹം പരസ്പ്‌പരം പങ്ക് വയ്ക്കാതെയും മനുഷ്യരിന്ന് ഒരുമിച്ച് ജീവിക്കുന്നുണ്ട് ! എവിടെയൊക്കെയോ വച്ച് പരസ്പരമുണ്ടായിരുന്നതോ, ഉണ്ടാകേണ്ടതോ ആയ കണക്ഷനൊക്കെ നഷ്ടപ്പെട്ട മനുഷ്യർ കൂടിയാകുമവർ... ഒരിറ്റ് സന്തോഷമില്ലെങ്കിൽ, ജീവിതമെന്നതിൽ യാതൊരു വിധ പുതുമകളില്ലെങ്കിൽ കൂടിയും, പുറമെ ചിരിച്ചും സന്തോഷം കാണിച്ചുമൊക്കെ ആനന്ദകരമായ കുടുംബജീവിതം നയിക്കുന്നുവെന്നുമൊക്കെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന മനുഷ്യരുമുണ്ട് ! പ്രണയമില്ലാതെ, സംസാരങ്ങളില്ലാതെ, പരസ്പരമുള്ള അന്വേഷങ്ങളില്ലാതെ അകമേ യാന്ത്രികമായ ജീവിതം നയിക്കുന്നവരുടെ എണ്ണവും കുറവല്ല ...!! നമ്മൾ കാണുന്ന പോലെയൊന്നുമല്ല പല മനുഷ്യരും അവരുടെ ജീവിതങ്ങളും.!! എത്രയോ കാലങ്ങളായി പരസ്പ...

എം. ടി.

Image
1950 കളി ൽ എം. ടി. എഴുതി തുടങ്ങിയപ്പോൾ മലയാള സാഹിത്യത്തിൽ വലിയൊരു മദനം നടക്കുകയായിരുന്നു. നൂറ്റാണ്ടുകളായി കൊണ്ടുനടന്നിരുന്ന എഴുത്തു നിയമങ്ങൾ കണിശമായി കാത്തുസൂക്ഷിച്ചിരുന്ന യാഥാസ്ഥിതികരും സവർണ്ണരുമായ സാഹിത്യകാരന്മാരുടെ തലമുറയുടെ മേൽ ജീവൽ സാഹിത്യ പ്രസ്ഥാനം വിജയം കണ്ടെത്തിക്കൊണ്ടിരുന്ന കാലം. യാഥാസ്ഥികർക്ക് പകരക്കാരനായി എത്തിയ പുരോഗമന സാഹിത്യ പ്രസ്ഥാനക്കാർക്കും അവരുടേതായ കർക്കശമായ നിയമങ്ങളും ഉണ്ടായിരുന്നു.. ആ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരായിരുന്ന തകഴി, കേശവദേവ് തുടങ്ങിയ മിക്ക എഴുത്തുകാരുടെയും കൃതികൾ, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അളവുകോൽ വെച്ച അളക്കുമ്പോൾ പോരായ്മകൾ ഉണ്ടെന്ന പേരിൽ നിഷിദ്ധമായ വിമർശിക്കപ്പെടുകയും വേട്ടയാടുകയും ചെയ്തിരുന്നു.

ആർ രാജശ്രീയുടെ ആത്രേയകം

Image
  ആർ രാജശ്രീയുടെ ആത്രേയകം ഒരു വിവാഹഘോഷയാത്രയാണ്. ദശാർണം ലക്ഷ്യമാക്കിയുള്ള യാത്രയാണ്. ആരംഭിച്ചിരിക്കുന്നത് ദ്രുപത് രാജാവിന്റെ പാഞ്ചാലത്തിൽ നിന്നുമാണ്. രാജപുത്രനായ നിരമിത്രന് ഇന്ന് വിവാഹ ദിവസമാണ് കൂടെ അവന്റെ കളിത്തോഴൻ വിശാഖനുമുണ്ട്. എന്നാൽ കാമ്പല്യത്തിൽ വിശ്രമിക്കുന്ന നേരത്ത്, വിശാഖനും രാജപുത്രൻ നിരമ്മിത്രനും ആത്രേയകം ലക്ഷ്യമാക്കി രഹസ്യത്തിൽ കടക്കാൻ ശ്രമിക്കുന്നു. സൈനിക ചുമതലയുള്ള വിപുലൻ എന്ന യോദ്ധാവ് ഈ നീക്കത്തെ തിരിച്ചറിയുകയും കയ്യോടെ പാഞ്ചാലത്തിന്റെ യുവരാജാവായ നി ര മിത്രനെ കണ്ടെത്തുന്നു. നിരമിത്രൻ ഒരു സ്ത്രൈണ യുവാവാണ്. താല്പര്യമില്ലാത്ത കല്യാണത്തിന് ആണ് രാജാവ് ഇവരെ ദശാർണംത്തിലേക്ക് അയക്കുന്നത്. ഔഷധങ്ങളുടെ കലവറയാണ് ആത്രേയകം. വിശാ കോട്ടപ്പറമ്പുകളും കുറ്റിക്കാടുകളും കുന്നുകളും നിറഞ്ഞ ആത്രേയകം പാഞ്ചാലത്തിലെ ഭാഗമാണ്. മൂന്ന് രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങൾ. അശ്വനദിയുടെ ഒരു കൈവഴിയും. അതിർത്തി ഗ്രാമമായതിനാൽ അസ്വസ്ഥതകളും കുറവായിരുന്നില്ല. നിരവധി അപരിചിതർ വരുന്ന ഒരു സ്ഥലം ആയിരുന്നു. തിട്ടപ്പെടുത്താനാവാത്ത തരത്തിൽ ഔഷധസസ്യങ്ങൾ മുളച്ചിരുന്ന ഒരു നാട്. അവിടെ വെച്ച് നിരമിത്രനെ...

പോൾട്രി കില്ലർ - ശ്രീപാർവ്വതി

Image
പോൾട്രി കില്ലർ - ശ്രീപാർവ്വതി അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക് ജോണിന്റെ കൺമുന്നിലൂടെ കടന്നുപോകുന്ന കാഴ്ചകളെപ്പോലെ ഒരു പോലീസ് സ്റ്റോറി പറയുകയാണ് ഈ നോവലിൽ. സിനിമയിലേതുപോലെ അന്വേഷണം അത്ര എളുപ്പത്തിൽ നടത്താൻ കഴിയുന്ന ഒന്നല്ല എന്ന് വായനക്കാരെ ഓർമ്മപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥയാണ്. മുന്നോട്ട് നീങ്ങും തോറും കഥ കൂടുതൽ സങ്കീർണ്ണം ആവുകയും പതിയെ അഴിയാകുരുക്കുകൾ ഒന്നൊന്നായി അഴിഞ്ഞു പോരുകയും ഒടുവിൽ കൊലയാളിയുടെ കഥ വെളിച്ചത്താവുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു നോവലാണ് ശ്രീപാർവതിയുടെ പോൾട്രി കില്ലർ.പകുതിഭാഗം പൂർത്തിയാക്കുമ്പോൾ എന്താണ് നടക്കാൻ പോകുന്നത് എന്ന ഒരു നിഗമനത്തിൽ എത്താൻ സാധ്യതയുള്ളപ്പോഴാണ് സൂസന്നയുടെ വിളിയും ജിമ്മിൽ വെച്ച് പരിചയപ്പെട്ട ഒരുവളുടെ കഥയും പറയുന്നത്. അത് വീണ്ടും മറ്റൊരാളെ സംശയത്തിലേക്ക് വായനക്കാരെ എത്തിക്കുന്നുണ്ട്. ആമിലാ ദാസ് കുറ്റം ഏറ്റെടുക്കുമ്പോഴും മാലതിയുടെ അനിയനെ ഇരുട്ടത്ത് നിർത്തിയിരിക്കുന്നത് ഈ നോവൽ രണ്ടാം ഭാഗത്തിലേക്ക് തുടരുവാൻ ഇത് ഒരുക്കിയിരിക്കുന്നു. കാരണം രണ്ടുപേർക്കും ഒരുപോലെ പ്രതികാരദാഹം ഉണ്ടാകുമല്ലോ? കൊൽക്കത്ത അന്തരീക്ഷത്തെ വളരെ...

പ്രാപഞ്ചിക വിസ്മയങ്ങൾ - പീറ്റർ ആൾട്ടമൻ

Image
പ്രാർത്ഥന എന്നത് ദൈവത്തിലേക്ക് അടുക്കാനുതകുന്ന മതാനുഷഠാന രീതിയാണ്. ഏകമായോ കൂട്ടമായോ ഏകാന്തതയിലോ പൊതുസ്ഥലത്തോ അവ നാം അനുഷ്ഠിക്കുന്നു. ആത്യന്തികമായി രണ്ടു തരത്തിലുള്ള പ്രാർത്ഥനയാണ് ഉള്ളത്. നന്ദിപറച്ചിലും. മോശം ജീവിതഅവസ്ഥയിൽ  അകപ്പെടുമ്പോൾ  സഹായാഭ്യർത്ഥനയുമാണ്  അത് . 'പ്രിയർ' എന്ന പുരാതന ഫ്രഞ്ച് വാക്കിൽ നിന്നുമാണ് പ്രാർത്ഥന വന്നത്. 'ചോദിക്കുക' എന്നതാണ് അതിന്റെ അർത്ഥം. പല മതസ്ഥരും വ്യത്യസ്തരീതിയിൽ പ്രാർത്ഥന നടത്തുന്നു. ഇന്നത്തെ ഏറ്റവും പ്രധാനമായ ചർച്ച ഈ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ സാധിച്ച് കിട്ടുമോ? എന്നുള്ളതാണ്. പരമ്പരാഗതമായ മരുന്നുകൾ തോറ്റയിടത്ത് രോഗാതുരമായ ആളുകളെ പ്രാർത്ഥന സുഖപ്പെടുത്തിയിട്ടുണ്ട്. തീർച്ചയാണത്. ഫാർമസ്യുട്ടിക്കൽ കമ്പനികൾ തങ്ങളുടെ പുതിയ മരുന്നുകൾ പരിചയപ്പെടുത്തുമ്പോൾ ഒരു ട്രയൽ റൺ നടത്താറുണ്ട്. എത്രത്തോളം ഈ മരുന്ന് കൊണ്ട് ആളുകൾ സുഖപ്പെടുത്തുന്നു  എന്ന് നോക്കാനാണ ത് . ഉദാഹരണത്തിന്, പ്രമേഹത്തിനുള്ള മരുന്ന് ഉണ്ടാക്കുന്ന കമ്പനി രോഗികളായ 400 പേരെ തിരഞ്ഞെടുക്കുന്നു. 200 പേരുടെ വിഭാഗമായി തിരിക്കുന്നു. ആദ്യത്തെ 200 പേർക്ക് ഗുളിക രൂപത്തിൽ യഥാർത്ഥ മരുന്ന് കൊടുക്കുന...

മുത്തപ്പൻ - അഖിൽ കെ

Image
മുത്തപ്പൻ - അഖിൽ കെ ഉമ എന്ന വിശ്വസ്തയായ സൈനാധിപയുടെ കല്യാണദിവസം ആരംഭിക്കുന്ന കഥ മന്ദനാര്‍ എന്ന മുത്തപ്പനിലേക്ക് എത്തുന്ന വളരെ ഉദ്ദേഗജനകമായ യാത്രയാണ് ഈ നോവല്‍. മന്ദനാരുടെ കഥ പറഞ്ഞു പോകുന്നത് അവസാനം വരെ കഥാപാത്രത്തെ രൂപപ്പെടുത്തുണ്ട്. ആരംഭത്തില്‍ മന്ദനാര്‍ രാജ്യദ്രോഹി എന്ന നിലയില്‍ നിന്നും നായക സ്ഥാനത്തിലെക്ക് മാറ്റപ്പെടുന്നു. അവസാനം കഥയില്‍ ഉമയ്ക്കും പടമടക്കിക്കും കേളനും എന്ത് സംഭവിക്കുന്നു എന്ന് പറയാതെ കഥ അവസാനിപ്പിക്കുന്നത് ചെറിയ ഒരു കല്ല്‌കടിയായി അവശേഷിപ്പിക്കുന്നു. എന്നാൽ കല്യാണിക്കുട്ടിയമ്മയും (ഉമയുടെ മുത്തശ്ശി) മാരുതിയുടെയും കഥ മന്ദനാർ അഥവാ മുത്തപ്പന്റെ കഥ അനാവരണം ചെയ്യുന്നു. പരമേശ്വരി എന്ന രാജപുത്രി കാമനപ്പൂവ് പറിച്ച് നേദിക്കാൻ പോവുന്നു. പൂക്കൾ ശേഖരിക്കുന്നതിനു ഇടയിൽ പുഴയിലേക്കു കാൽവഴുതി വീഴുന്നു. ആഴങ്ങളിലേക്ക് വീണു മരിച്ചാലും താഴന്നജാതിയിൽ പെട്ടൊരു തീയ്യചെക്കൻ അവളെ തീണ്ടി അശുദ്ധമാക്കുന്നു. എന്നാൽ ഇതറിഞ്ഞ രാജാവും പരിചാരങ്ങളും പരമേശ്വരിക്ക് ഭ്രഷ്ട് കൽപ്പിച്ചു കാട്ടിലേക്കു കൊണ്ടുപോയി ഉപേക്ഷിക്കാൻ കൽപ്പിക്കുന്നു. എന്നാൽ തന്റെ ഏകമകളെ ഈ വിധം ഉപേക്ഷിക്കാൻ രാജാവിന് അതിയായ ദുഃഖമുണ്ട്. രാ...